Sub Lead

സിദ്ദു മൂസേവാലയുടെ കൊലപാതകം: പോലിസും ഗുണ്ടകളും ഏറ്റുമുട്ടി; നാലു ഗുണ്ടകള്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ രണ്ടു പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ എന്നറിയപ്പെടുന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടവരിലെ തിരിച്ചറിഞ്ഞ രണ്ടു പേര്‍.

സിദ്ദു മൂസേവാലയുടെ കൊലപാതകം: പോലിസും ഗുണ്ടകളും ഏറ്റുമുട്ടി; നാലു ഗുണ്ടകള്‍ കൊല്ലപ്പെട്ടു
X

അമൃത്സര്‍: സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന സംഘവും പോലിസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു.

കൊല്ലപ്പെട്ടവരില്‍ രണ്ടു പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ എന്നറിയപ്പെടുന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടവരിലെ തിരിച്ചറിഞ്ഞ രണ്ടു പേര്‍.അമൃത്സറിന് 20 കിലോമീറ്റര്‍ അകലെ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സംസ്ഥാന പൊലീസ് മോവി ഗൗരവ് യാദവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ നാലുമണിയോടെയാണ് അവസാനിച്ചത്.

പഞ്ചാബ് പോലിസിന്റെ ആന്റി ഗ്യാങ്സ്റ്റര്‍ ഫോഴ്‌സും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘത്തില്‍ മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ കടന്നുകളഞ്ഞു. കേസില്‍ ഇതുവരെ എട്ട് ഷാര്‍പ്പ് ഷൂട്ടര്‍മാരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെടിവെപ്പ് നടന്ന ഗ്രാമത്തില്‍ നിന്ന് പാക് അതിര്‍ത്തിയിലേക്ക് പത്തു കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗ്രാമവാസികളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാല മെയ് 29നാണ് വെടിയേറ്റ് മരിച്ചത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Next Story

RELATED STORIES

Share it