Sub Lead

കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കാൻ ഭിന്നതകൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി ഇറങ്ങുക: സൗമ്യ ദത്ത

സമ്മേളനം സമര-പ്രകൃതി ദുരന്ത മേഖലകളിൽനിന്നുള്ളവർ ചേർന്ന് ഉദ്ഘാടനം ചെയ്തു

കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കാൻ ഭിന്നതകൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി ഇറങ്ങുക: സൗമ്യ ദത്ത
X

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തി​ന്റെ ഇരകളായി മുഴുവൻ മനുഷ്യരും മാറുമ്പോൾ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒറ്റക്കെട്ടായി അതിനെതിരെ നിലകൊള്ളണമെന്ന ആഹ്വാനവുമായി ദേശീയ കാലാവസ്ഥാ സമ്മേളനം. ദക്ഷിണേഷ്യൻ ജനകീയ പ്രസ്ഥാനങ്ങളുടെ മഴവിൽ സഖ്യമായ 'SAPACC'​െന്റ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ നടന്നുവരുന്ന സമ്മേളനത്തിന്റെ രണ്ടാംദിനം രാജ്യത്തി​െന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാലാവസ്ഥാ-പരിസ്ഥിതി പ്രവർത്തകരുടെയും കർഷക പ്രതിനിധികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

കേരളത്തിലെ വിവിധ സമര- പ്രകൃതി ദുരന്ത മേഖലകളിൽനിന്നുള്ള പ്രതിനിധികൾ ചേർന്ന് ദുരന്ത പ്രദേശങ്ങളിൽ നട്ടുപിടിപ്പിക്കാനുള്ള ഫലവൃക്ഷത്തൈകൾ ഏറ്റുവാങ്ങി സമ്മേളനത്തി​​​െന്റ ഉദ്ഘാടനം നിർവഹിച്ചു. കരിമണൽ ഖനനം നടന്ന ആലപ്പാടുനിന്നുള്ള കാർത്തിക് ശശി, തോട്ടപ്പള്ളിയിൽ നിന്നുള്ള ബി.ഭദ്രൻ, തീരദേശ ജനങ്ങളുടെ പ്രതിനിധിയായ മാഗ്ലിൻ ഫിലോമിന, ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയിൽ നിന്നുള്ള ബിന്ദു, ശ്രീകുമാർ, മലവെള്ളപ്പാച്ചിൽ അപകടം നടന്ന കൂട്ടിക്കലിലെ ബെന്നി എന്നിവർ പ്രമുഖ ​ട്രേഡ് യൂണിയൻ നേതാവ് തമ്പാൻ തോമസിൽ നിന്നും വൃക്ഷത്തെകൾ ഏറ്റുവാങ്ങി.

അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. തൊഴിലാളി വർഗത്തെയും കർഷകരെയും ഇല്ലാതാക്കുന്ന ക്രോണി കാപിറ്റലിസം കൂടുതൽ പിടിമുറുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വേണ്ടത് വികസനത്തി​െന്റ തിളക്കമാണെന്നും ആഗോളതാപനത്തി​െന്റ ആക്കം കൂട്ടുന്ന വികസനങ്ങൾക്കെതിരായ അ​വബോധം ഉയർന്നുവന്നില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനം ഉയർത്ത​ുന്ന ഭീഷണികളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കണമെന്നും അതിനായി ഭിന്നതകൾ മാറ്റിവെച്ച് എല്ലാതരം പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ സൗമ്യ ദത്ത ചൂണ്ടിക്കാട്ടി. യു.എൻ ​ൈക്ലമറ്റ് ടെക്നോളജി നെറ്റ്‍വർക്കി​െന്റ ഉപദേശക സമിതി അംഗമാണ് SAPACCന്റെ സഹ കൺവീനർ കൂടിയായ സൗമ്യ ദത്ത. ഉദ്ഘാടന സമ്മേളനത്തിൽ സി.ആർ നീലകണ്ഠൻ അധ്യക്ഷത വഹിച്ചു.

'കാലാവസ്ഥാ വ്യതിയാനം തകർക്കുന്ന കൃഷി; പ്രകൃത്യാധിഷ്ഠിതമായ പരിഹാരങ്ങൾ'എന്ന വിഷയത്തിൽ വട്ടമേശസമ്മേളനവും നടന്നു. ആക്ടിവിസ്റ്റുകൾ, അക്കാദമിക്കുകൾ എന്നിവരോടൊപ്പം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള കർഷക സംഘടനാ പ്രതിനിധികളും വിവിധ സർവകലാശാലാ വിദ്യാർത്ഥികളും ചർച്ചയിൽ പ​ങ്കെടുത്തു. പഞ്ചാബിൽ നിന്നുള്ള കർഷക നേതാവായ സുഖ്ദേവ് സിംഗ്, സജ്ജൻ കുമാർ, ഡോ. ശ്രീകുമാർ എന്നിവർ സെഷന് നേതൃത്വം നൽകി. കാലാവസ്ഥാ പ്രതിസന്ധിയുയർത്തുന്ന വിവിധ മേഖലകളെക്കുറിച്ച് വിശദമായ ചർച്ചകൾക്കും നയരൂപീകരണത്തിനും ഇന്നും നാളെയും നീളുന്ന സമ്മേളനം വേദിയാവും.

പൊളിസി ടോക്ക്, ​വിദ്യാർഥികൾക്കുള്ള ​​ൈക്ലമറ്റ് കഫെ തുടങ്ങിയവ വരും ദിവസങ്ങളിൽ നടക്കും. സമാപന ദിവസമായ 18ന് വൈകീട്ട് 3.30 ന് മുതലക്കുളത്തുനിന്ന് ബീച്ചിലേക്ക് മഹാറാലി നടക്കും. സമ്മേളന പ്രതിനിധികളോ​ടൊപ്പം കേരളത്തി​ലെ വിവിധ ജനീകയ സമര -സംഘടനാ പ്രവർത്തകരും യുവജനങ്ങളും പ്രകടനത്തിൽ അണിനിരക്കും. സൈക്കിൾ റാലിയും ഉണ്ടാവും. സൈക്കിൾ റാലിയിൽ പ​ങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 9447615265,9809477058 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

18ന് വൈകീട്ട് അഞ്ചിന് ഫ്രീഡം സ്ക്വയറിനു സമീപത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാക്കളായ രാകേഷ് ടിക്കായത്ത്, യുദ്ധവീർ സിങ്, സത് വീർ സിങ് പഹൽവാൻ എന്നിവർപ​ങ്കെടുക്കും.

Next Story

RELATED STORIES

Share it