Sub Lead

യുക്രെയിന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കരുത്; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ്

യുക്രെയിന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കരുത്; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ്
X

മോസ്‌കോ: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യുക്രെയിന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. കിയവിന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കിയാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ ദാക്ഷിണ്യമില്ലാതെ ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പുടിന്‍ ഇപ്രകാരം മുന്നറിയിപ്പു നല്‍കിയതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാര്‍സ് മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങള്‍ യുക്രെയിനിന് നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

80 കിലോമീറ്റര്‍ അകലെ വരെ ഒരേസമയം ഒന്നിലധികം പ്രിസിഷന്‍ ഗൈഡഡ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ യൂണിറ്റാണ് ഹിമാര്‍സ്. മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ച് സിസ്റ്റംസ് അഥവാ എംഎല്‍ആര്‍എസ് വിഭാഗത്തില്‍പ്പെട്ട എം270, എം142 എച്ച്‌ഐഎംഎആര്‍എസ് പോലുള്ള മാരകമായ ആയുധങ്ങളാണ് റഷ്യയെ ആക്രമിക്കാന്‍ വേണ്ടി യുെ്രെകന്‍ ആവശ്യപ്പെടുന്നത്. ഇവയില്‍ പലതും നല്‍കാമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, യാതൊരു കാരണവശാലും റഷ്യയുടെ ഉള്ളിലേയ്ക്ക് പ്രഹരിക്കാന്‍ ഇവ ഉപയോഗിക്കരുതെന്ന് അദ്ദേഹം ഉറപ്പ് ചോദിച്ചിട്ടുണ്ട്.

സൈനിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ഹിമാര്‍സ് സംവിധാനങ്ങളുടെ വ്യാപ്തി സമാനമായ റഷ്യന്‍ സംവിധാനങ്ങളേക്കാള്‍ അല്‍പം കൂടുതലാണ്. വാഷിംഗ്ടണ്‍ കിയവിലേക്ക് വിതരണം ചെയ്ത ആയുധങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും എന്നാല്‍ റഷ്യന്‍ നിര്‍മ്മിത സംവിധാനങ്ങള്‍ക്ക് സമാനമായ ആയുധങ്ങള്‍ യുെ്രെകനിയന്‍ സേനയുടെ പക്കലുണ്ടെന്നും പുടിന്‍ പറഞ്ഞു. യുെ്രെകനിന് ആയുധം നല്‍കുന്നതിന്റെ ലക്ഷ്യം കഴിയുന്നത്ര കാലം സംഘര്‍ഷം നീട്ടിക്കൊണ്ടു പോവുക എന്നതാണെന്നും പുടിന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it