Sub Lead

കോൺഗ്രസിനെ വിമർശിച്ചിട്ടില്ല, ജാഗ്രതക്കുറവുണ്ടായി, സിപിഎം നിലപാട് ന്യൂനപക്ഷ പ്രീണനം: പിവി അബ്ദുൾ വഹാബ്

കോൺഗ്രസിനെ വിമർശിച്ചിട്ടില്ല, ജാഗ്രതക്കുറവുണ്ടായി, സിപിഎം നിലപാട് ന്യൂനപക്ഷ പ്രീണനം: പിവി അബ്ദുൾ വഹാബ്
X

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലിന് അവതരാണാനുമതി തേടിക്കൊണ്ട് ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ താൻ കോൺഗ്രസിനെ വിമർശിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ്. താൻ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിട്ടില്ല. സ്വകാര്യ ബില്ല് ചർച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കിയതായിരുന്നു. സിപിഎം അംഗങ്ങൾ സഭയിലുണ്ടായിരുന്നു. എന്നാൽ അവരുടെ നിലപാട് ആത്മാർത്ഥതയുള്ളതാണെന്ന് തോന്നിയിട്ടില്ല. കേരളത്തിൽ ഭരണം ഇല്ലാത്തത് കൊണ്ട് മുസ്ലിം ലീഗ് മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കി.


'ഞാൻ ഉന്നയിച്ചത് ഒരു പരസ്യവിമർശനമായിരുന്നില്ല. ഭരണപക്ഷത്ത് മുഴുവൻ അംഗങ്ങളുമുണ്ടായിരുന്നു. പ്രതിപക്ഷത്ത് ഞങ്ങൾ കുറച്ച് പേർ മാത്രമായിരുന്നു. ആ സമയത്ത് പല കക്ഷികളും ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന നിലപാട് സ്വീകരിച്ചു. കോൺഗ്രസിന്റെ ഭാഗത്ത് ഒരാളെ പോലും കണ്ടില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. ഞാൻ പറഞ്ഞതിന് ശേഷം, പറഞ്ഞത് കൊണ്ടാണോയെന്നറിയില്ല, ജെബി മേത്തറടക്കമുള്ള രണ്ടോ മൂന്നോ കോൺഗ്രസ് എംപിമാർ ഓടിവന്നു. അവർക്കും സംസാരിക്കാൻ അവസരം കിട്ടി.'


'താനത് പറഞ്ഞത് ആ വിഷയം ശ്രദ്ധയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച് തന്നെയാണ്. എന്നാലത് പരസ്യ വിമർശനമായിരുന്നില്ല. മറിച്ചൊരു തീരുമാനം ഉണ്ടായിരുന്നു ഇക്കാര്യത്തിലെങ്കിൽ മുന്നണി സംവിധാനത്തിൽ അത് അറിയിക്കുമായിരുന്നു. എല്ലാ മതസാമുദായിക വിഭാഗങ്ങളുടെയും സുഹൃത്താണ് കോൺഗ്രസ് എന്നാണ് നമ്മൾ കരുതുന്നതും അവകാശപ്പെടുന്നതും. കോൺഗ്രസിനെ എതിർക്കുന്നവരാണ് മൃദുഹിന്ദുത്വമെന്ന ആരോപണം ഉന്നയിക്കുന്നത്.'

Next Story

RELATED STORIES

Share it