Sub Lead

യുഡിഎഫിന്റെ മലയോര പ്രചരണജാഥയില്‍ പി വി അന്‍വര്‍ പങ്കെടുക്കും

യുഡിഎഫിന്റെ മലയോര പ്രചരണജാഥയില്‍ പി വി അന്‍വര്‍ പങ്കെടുക്കും
X

കോഴിക്കോട്: മലയോര കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന ജാഥയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ പി വി അന്‍വര്‍ പങ്കെടുക്കും. നിലമ്പൂര്‍ എടക്കരയിലും കരുവാരക്കുണ്ടിലും നടക്കുന്ന യോഗങ്ങളിലാണ് അന്‍വര്‍ പങ്കെടുക്കുക. തന്നെ ജാഥയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് പി വി അന്‍വര്‍ കഴിഞ്ഞ ദിവസം വി ഡി സതീശനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ മാസം 25ന് ആരംഭിച്ച ജാഥ മാനന്തവാടിയില്‍ എത്തിയപ്പോഴാണ് അന്‍വര്‍ സതീശനെ കണ്ടത്.

വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മലയോര പ്രചാരണജാഥ.

Next Story

RELATED STORIES

Share it