Sub Lead

ഡിഎംകെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ല; താന്‍ പൊട്ടനല്ലെന്ന് പി വി അന്‍വര്‍

പാലക്കാട് ഉണ്ടാകാന്‍ പോകുന്ന തോല്‍വിയുടെ ഉത്തരാവാദിത്തം തന്റെ തലയിലേക്ക് ഇടാനാണ് വി ഡി സതീശന്‍ ശ്രമിക്കുന്നത്‌

ഡിഎംകെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ല; താന്‍ പൊട്ടനല്ലെന്ന് പി വി അന്‍വര്‍
X

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ പ്രകോപിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. സതീശന്റെ അത്ര ബുദ്ധിയില്ലെങ്കിലും താന്‍ പൊട്ടനല്ലെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടും. പാലക്കാട് ഉണ്ടാകാന്‍ പോകുന്ന തോല്‍വിയുടെ ഉത്തരാവാദിത്തം തന്റെ തലയിലേക്ക് ഇടാനാണ് ശ്രമമെന്നും ഡിഎംകെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

പാലക്കാട്ടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായല്ല. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നിര്‍ദേശിച്ചത് സരിനെയായിരുന്നു. ഷാഫി പോയ ഉടന്‍ സരിനോട് സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത് മാറിയത്. അതിന്റെ പ്രശ്‌നങ്ങള്‍ പാലക്കാട് കോണ്‍ഗ്രസിലുണ്ട്.

തറവാടിത്തം കാരണമാണ് പ്രതിപക്ഷ നേതാവുമായി സംസാരിച്ചത് ആരോടും പറയാതിരുന്നത്. നല്ല സന്തോഷത്തോടെയാണ് അവിടെ നിന്ന് പിരിഞ്ഞത്. രാഹുല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കാമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ആലോചിക്കാം എന്നായിരുന്നു പറഞ്ഞത്. ഇന്ന് പെട്ടെന്ന് പ്രകോപനമുണ്ടാകാന്‍ എന്താണ് കാര്യമെന്ന് അറിയില്ല.

ആര്‍എസ്എസിനെയും പിണറായിസത്തെയും ഒരുപോലെ എതിര്‍ക്കേണ്ടതാണ്. അതില്‍ കോണ്‍ഗ്രസിന് ഒരു നിലപാടുമില്ല. നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ല. കണ്‍വെന്‍ഷനില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it