Big stories

പാലോളി പരിശുദ്ധന്‍; അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്നതാണെന്ന് പി വി അന്‍വര്‍

പാലോളി പരിശുദ്ധന്‍; അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്നതാണെന്ന് പി വി അന്‍വര്‍
X

മലപ്പുറം: മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും പരിശുദ്ധനാണെന്നും അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. അദ്ദേഹത്തെ നേരില്‍ കണ്ട് സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയില്‍ നേരത്തേ കാണാന്‍ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ചയാണ്. അതേസമയം, തന്റെ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുന്നത് എസ്ഡിപിഐ, ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തകരാണെന്ന ആരോപണത്തിനെതിരേയും പിവി അന്‍വര്‍ എംഎല്‍എ രംഗത്തെത്തി. ഈ സംഘടനകള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിക്കുകയാണോ. പൊതുയോഗത്തില്‍ പങ്കെടുത്തത് വര്‍ഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മാറുന്ന മുഖമാണ് ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ കണ്ടത്. എന്തുകൊണ്ട് മലയാള പത്രങ്ങള്‍ക്ക് നല്‍കാതെ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കി. മലപ്പുറം ക്രിമിനലുകളുടെ നാടാണെന്ന സന്ദേശം ഡല്‍ഹിയില്‍ എത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നാളെയുമായി നടത്താനിരുന്ന വിശദീകരണ യോഗങ്ങള്‍ കടുത്ത തൊണ്ടവേദന കാരണം മാറ്റിവച്ചതായും പി വി അന്‍വര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it