- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ചായ.. ചായ.., ഇഞ്ചിയിട്ട ചായ...''; കെ എം ഷാജിയെ ട്രോളി പി വി അന്‍വര്‍

കോഴിക്കോട്: വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തതിനെ ട്രോളി പി വി അന്‍വര്‍ എംഎല്‍എ. ''ചായ.. ചായ.., ഇഞ്ചിയിട്ട ചായ...'' എന്നാണ് ഫേസ് ബുക്കില്‍ കുറിച്ചത്. നേരത്തേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇഡി പരിശോധന നടത്തിയപ്പോള്‍ വയനാട്ടില്‍ ഇഞ്ചി കൃഷിയുണ്ടെന്ന ഷാജിയുടെ പരാമര്‍ശത്തെ പരിഹസിച്ചാണ് അന്‍വറിന്റെ ട്രോള്‍. ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണെന്ന് ഫേസ്ബുക്കില്‍ കുറിച്ച അന്‍വര്‍ മറ്റൊരു പോസ്റ്റില്‍ ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം 'ഇഞ്ചിയിട്ട ചായ' എന്ന അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്.
ഇഞ്ചി കൃഷിയൊക്കെ ഒരു അല്‍ഭുതമായി തോന്നണത് ഇപ്പോഴാണ് എന്നായിരുന്നു ആദ്യ പോസ്റ്റ്. രണ്ടാമത് ടെയ്‌ലര്‍ മണി എന്ന ഹാഷ് ടാഗോടെ ട്രോള്‍ ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റിട്ടത്. 'വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് കെ എം ഷാജിയെ ആളുകള്‍ പോരാളിയെന്ന് വിളിക്കുന്നതും, കെ ടി ജലീലിനെ പരിഹസിക്കുന്നതും....' അവസാനം ക്ലൈമാക്‌സില്‍ എത്തിയപ്പോള്‍ 'ഷാജി പോരാളിയെ' കണ്ട് സേതുരാമയ്യറിലെ 'ടെയ്‌ലര്‍ മണിയെ' ഓര്‍ത്തത് ഞാന്‍ മാത്രമാണോ ഗുയ്‌സ്.. എന്നാണ് പരിഹാസ്യം.
കെ എം ഷാജിയുടെ ചാലാട് മണലിലെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ പിടിച്ചെടുത്ത പണത്തിന് രേഖയുണ്ടെന്നും ബന്ധുവിന്റെ ഭൂമി ഇടപാടിനു കൊണ്ടുവന്നതാണെന്നു ഇത് തെളിയിക്കാന്‍ ഒരു ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലന്‍സിനെ അറിയിച്ചത്.
ചായ ചായ..☕ ഇഞ്ചിയിട്ട ചായ..😉
Posted by PV ANVAR on Monday, 12 April 2021
PV Anwar Trolled to KM Shaji
RELATED STORIES
വടകരയില് നിര്മാണത്തിനിടെ കിണറിടിഞ്ഞു; മണ്ണിനടിയില്പ്പെട്ട തൊഴിലാളി...
24 May 2025 11:42 AM GMTഇസ്രായേലിന് നേരെ ഹൈപ്പര് സോണിക് ബാലിസ്റ്റിക് മിസൈലുകള് തൊടുത്ത്...
24 May 2025 9:56 AM GMTകണ്ണൂരില് റോഡിലേക്ക് തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
24 May 2025 9:40 AM GMTആലത്തൂരില് അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്...
24 May 2025 9:11 AM GMTഇന്ത്യന് ടെസ്റ്റ് ടീമിന് പുതിയ മുഖം; ഗില് ക്യാപ്റ്റന്; പന്ത് വൈസ്...
24 May 2025 8:56 AM GMTമധുരയില് നിന്നും വിജയ് മല്സരിക്കും; തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും; ...
24 May 2025 8:34 AM GMT