Sub Lead

ഫിഫ ലോകകപ്പ് 2022: ലോകത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ലോകകപ്പ് ചിഹ്നം തെളിയും -ഇന്ത്യന്‍ സമയം 10.52ന് പ്രദര്‍ശനം

ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം നടക്കും. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോ പ്രദര്‍ശിപ്പിക്കുക.

ഫിഫ ലോകകപ്പ് 2022:  ലോകത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ലോകകപ്പ് ചിഹ്നം തെളിയും  -ഇന്ത്യന്‍ സമയം 10.52ന് പ്രദര്‍ശനം
X

ദോഹ: 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് ഖത്തര്‍ സമയം രാത്രി 8.22ന് പ്രകാശനം ചെയ്യും. രാജ്യാന്തര ഡിജിറ്റല്‍ കാംപയിന്‍ വഴിയുള്ള പ്രകാശനം ഇന്ത്യന്‍ സമയം രാത്രി 10.52നാണ് നടക്കുക. ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം നടക്കും. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോ പ്രദര്‍ശിപ്പിക്കുക.

അറബ് ലോകത്ത് കുവൈത്ത്, ഒമാന്‍, ലെബനാന്‍, ജോര്‍ദാന്‍, ഇറാഖ്, തുനീസ്യ, അല്‍ജീരിയ, മൊറോകോ എന്നിവിടങ്ങളിലും മറ്റു ലോകരാജ്യങ്ങളില്‍ അര്‍ജന്റീന, ബ്രസീല്‍, ചിലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മെക്‌സികോ, റഷ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, സ്‌പെയിന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും ലോഗോ പ്രദര്‍ശിപ്പിക്കും.

ഖത്തറില്‍ കെട്ടിടങ്ങളിലും പ്രധാന സ്ഥലങ്ങളുടെ കവാടത്തിലും ലോഗോ പ്രദര്‍ശിപ്പിക്കും. ദോഹയില്‍ കതാറ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്‍ശൗല ടവര്‍, കുവൈത്തില്‍ കുവൈത്ത് ടവേഴ്‌സ്, മസ്‌ക്കത്ത ഒപ്പേറ ഹൗസ്, ബെയ്‌റൂത് റൗശെ റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അള്‍ജീരിയയില്‍ ഒപേറ ഹൗസ്, തുനീഷ്യയില്‍ ഹമ്മാമെറ്റ്, റാബത്തില്‍ കോര്‍ണീഷ് റാബത്ത്, ഇറാഖില്‍ ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലും ലോഗോയുടെ പ്രദര്‍ശനം ഒരേസമയം നടക്കും.

Next Story

RELATED STORIES

Share it