Sub Lead

ഏഷ്യന്‍ കപ്പില്‍ ചരിത്രം കുറിച്ച് ഖത്തര്‍; കൊറിയയെ തോല്‍പ്പിച്ച് സെമിയില്‍

ബൂദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തര്‍ കൊറിയയെ തകര്‍ത്തത്.

ഏഷ്യന്‍ കപ്പില്‍ ചരിത്രം കുറിച്ച് ഖത്തര്‍; കൊറിയയെ തോല്‍പ്പിച്ച് സെമിയില്‍
X

അബൂദബി: ഏഷ്യല്‍ കപ്പില്‍ കരുത്തരായ ദക്ഷിണ കൊറിയയെ ഞെട്ടിച്ച് ഖത്തര്‍ സെമിയില്‍. അബൂദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തര്‍ കൊറിയയെ തകര്‍ത്തത്. 78ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹാത്തിമാണ് ഖത്തറിന്റെ വിജയ ഗോള്‍ നേടിയത്. സെമിയില്‍ ആതിഥേയരായ യുഎഇയോ ആസ്‌ത്രേലിയയോ ആയിരിക്കും ഖത്തറിന്റെ എതിരാളികള്‍.

21 ഏഷ്യന്‍ കപ്പ് മല്‍സരങ്ങളില്‍ കൊറിയയുടെ രണ്ടാമത്തെ തോല്‍വിയാണ് ഇന്നത്തേത്. ഫിഫ റാങ്കിങില്‍ 40 സ്ഥാനം പിറകില്‍ നില്‍ക്കുന്ന ഖത്തറിനോട് കൊറിയ ആദ്യമായാണ് പരാജയം രുചിക്കുന്നത്.

ഖത്തര്‍ ആദ്യമായാണ് ഏഷ്യന്‍ കപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. പൂര്‍വ കണക്കുകളില്‍ സാധ്യത കൊറിയക്കായിരുന്നെങ്കിലും ഖത്തറിന്റെ പ്രതിരോധം കൊറിയയുടെ വിജയം തട്ടിയെടുക്കുകയായിരുന്നു. ഗോളെന്നുറപ്പിച്ച ഒന്ന് രണ്ട് അവസരങ്ങള്‍ കൊറിയ പാഴാക്കുകയും ചെയ്തു. കളി തീരാന്‍ പന്ത്രണ്ട് മിനിറ്റ് മാത്രം അവശേഷിക്കേയാണ് ലോങ് റേഞ്ചില്‍ നിന്നുള്ള ഹാത്തിമിന്റെ ഉഗ്രനൊരു ഷോട്ട് കൊറിയയുടെ നെഞ്ച് പിളര്‍ന്ന് വലയുടെ ഇടതുമൂലയില്‍ പതിച്ചത്.

Next Story

RELATED STORIES

Share it