Sub Lead

കെട്ടിടങ്ങള്‍ക്ക് ക്യുആര്‍ കോഡ് നമ്പര്‍പ്ലേറ്റ് വരുന്നു

ഒമ്പതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോര്‍ പിന്‍ നമ്പര്‍ ഫോണ്‍ നമ്പര്‍ പോലെ ഓര്‍ത്തിരിക്കാം

കെട്ടിടങ്ങള്‍ക്ക് ക്യുആര്‍ കോഡ് നമ്പര്‍പ്ലേറ്റ് വരുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ വീടുകളുടെയും കെട്ടിടങ്ങളുടെയും നമ്പര്‍ ഡിജിറ്റലാക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഡിജി ഡോര്‍ പിന്‍ എന്ന ഈ സംവിധാനത്തില്‍ ഓരോ വീടും കെട്ടിടവും ഡോര്‍ എന്നായിരിക്കും അറിയപ്പെടുക. ഒമ്പതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോര്‍ പിന്‍ നമ്പര്‍ ഫോണ്‍ നമ്പര്‍ പോലെ ഓര്‍ത്തിരിക്കാം. ഇത്തവണത്തെ തദ്ദേശവാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ ഡിജി ഡോര്‍ പിന്‍ നല്‍കാനാകുമോയെന്നു സര്‍ക്കാര്‍ പരിശോധിക്കും.

കെട്ടിടത്തിന്റെ ലൊക്കേഷന്‍, ഉടമയുടെ പേര്, വിലാസം, കെട്ടിടത്തിന്റെ തരം എന്നിവ ഈ നമ്പറിലൂടെ ലഭിക്കും. നികുതി പോലുള്ള കാര്യങ്ങള്‍ ഉടമക്ക് മാത്രമേ അറിയാന്‍ സാധിക്കൂ. പിന്‍നമ്പറും ക്യുആര്‍ കോഡും ചേര്‍ത്ത് ഓരോ കെട്ടിടത്തിലും നമ്പര്‍പ്ലേറ്റ് പതിപ്പിക്കും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താലും നമ്പര്‍ തിരഞ്ഞാലും ലൊക്കേഷന്‍ ലഭിക്കും. കെട്ടിടത്തിലെത്താന്‍ റൂട്ട് മാപ്പും കിട്ടും. ദുരന്തങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവയുണ്ടായാല്‍ വിലാസമില്ലാതെത്തന്നെ പോലീസിനും അഗ്‌നിരക്ഷാസേനയ്ക്കുമൊക്കെ സ്ഥലത്തെത്താം.

Next Story

RELATED STORIES

Share it