Sub Lead

എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍: വ്യാജവാര്‍ത്തകള്‍ക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക

എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍: വ്യാജവാര്‍ത്തകള്‍ക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക
X

കൊച്ചി: താനടക്കമുള്ള ചില മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്‌തെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ മാധ്യമപ്രവര്‍ത്തക ഷബ്‌നാ സിയാദ് ഡിജിപിക്ക് പരാതി നല്‍കി. സ്ത്രീയെന്ന നിലയില്‍ അന്തസ്സിനെ അപകീര്‍ത്തിപ്പെടുത്തുകയും മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

പരാതി തുടര്‍നടപടികള്‍ക്കായി ജില്ലാ പോലിസ് മേധാവി എറണാകുളം റൂറലിന് കൈമാറിയതായി ഡിജിപിയുടെ ഓഫിസ് ഇ- മെയില്‍ വഴി മറുപടി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ജില്ലാ പോലിസ് മേധാവിയുടെ എറണാകുളം റൂറല്‍ ഓഫിസില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. നിയമബിരുദധാരിയായ തനിക്ക് രാജ്യത്തെ നിയമവ്യവസ്ഥയില്‍ തന്നെയാണ് വിശ്വാസമെന്നും തന്നെ അപകീര്‍ത്തിപെടുത്തുന്ന വാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷബ്‌ന സിയാദ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ആറ് മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ കൊച്ചിയില്‍ ചോദ്യംചെയ്‌തെന്ന് ജന്‍മഭൂമിയിലാണ് ആദ്യം വാര്‍ത്ത വന്നത്. പിന്നീട് ഇത് ഏറ്റുപിടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്തകള്‍ പടച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ ചോദ്യം ചെയ്തവരുടേതെന്ന പേരില്‍ ചിലരുടെ പേരുകളടങ്ങിയ ലിസ്റ്റും പ്രചരിക്കുന്നത്. എന്നാല്‍, ലിസ്റ്റില്‍ പറയുന്നവരാവട്ടെ എന്‍ഐഎ ചോദ്യം ചെയ്ത വിവരം അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഷബ്‌ന സിയാദിന്റെ കുറിപ്പ്

മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്‌തെന്ന ജന്‍മഭൂമി വാര്‍ത്ത കണ്ട് ഞാനും പലരോടും അന്വേഷിച്ചിരുന്നു അവരരാണെന്ന്. അങ്ങനെയൊരു ചോദ്യം ചെയ്യലിനെ പറ്റി ആര്‍ക്കും വ്യക്തതയില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയകള്‍ പറയുന്നു അത് ഞാനും ചെക്കുട്ടി ( NP Chekkutty) സാറുമൊക്കെയാണെന്ന്. ചെക്കുട്ടി സാറിനെ വിളിച്ചപ്പോള്‍ അദ്ദേഹമിതൊന്നും അറിഞ്ഞിട്ടുപോലുമില്ല.

സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നതിന്റെ ചുവടുപിടിച്ചുള്ള കഥകളാകാമെന്ന് അദ്ദേഹം പറഞ്ഞു. ചില 'തറ ' വേലകള്‍ കാണിച്ച് ജീവിക്കുന്നവരോടാണ്. നിയമബിരുദധാരിയായ എനിക്ക് രാജ്യത്തെ നിയമവ്യവസ്ഥയില്‍ തന്നെയാണ് വിശ്വാസം. എന്നെ അപകീര്‍ത്തിപെടുത്തുന്ന വാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it