Sub Lead

തിരുവനന്തപുരത്തെ കേസ്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി രാഹുല്‍ മാങ്കൂട്ടത്തില്‍

തൃശൂര്‍ പൂരം കലക്കിയ സംഭവത്തിലാണ് താന്‍ സമരം ചെയ്തതെന്ന് രാഹുല്‍

തിരുവനന്തപുരത്തെ കേസ്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി രാഹുല്‍ മാങ്കൂട്ടത്തില്‍
X

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നല്‍കിയ അപേക്ഷയെ എതിര്‍ത്ത് പോലിസ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എല്ലാ തിങ്കളാഴ്ച്ചയും മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ വീണ്ടും കോടതിയെ സമീപിച്ചത്.

മ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പോലിസ് കോടതിയെ അറിയിച്ചു. തൃശൂര്‍ പൂരം കലക്കിയ സംഭവത്തിലാണ് താന്‍ സമരം ചെയ്തതെന്നും സ്ഥിരം കുറ്റവാളിയാണെന്ന രീതിയിലാണ് പോലിസ് ഇടപെടുന്നതെന്നും രാഹുലും വാദിച്ചു. അപേക്ഷയില്‍ നാളെ കോടതി വിധി പറയും.

Next Story

RELATED STORIES

Share it