Sub Lead

''വഖ്ഫ് ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; ആര്‍എസ്എസും ബിജെപിയും ഇനി ക്രിസ്ത്യാനികളെയും സിഖുകാരെയും വേട്ടയാടും''- രാഹുല്‍ഗാന്ധി

വഖ്ഫ് ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; ആര്‍എസ്എസും ബിജെപിയും ഇനി ക്രിസ്ത്യാനികളെയും സിഖുകാരെയും വേട്ടയാടും- രാഹുല്‍ഗാന്ധി
X

അഹമദാബാദ്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് എതിരുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇനി ക്രിസ്ത്യാനികളെയും സിഖുകാരെയുമായിരിക്കും ബിജെപിയും ആര്‍എസ്എസും വേട്ടയാടുകയെന്നും എഐസിസി സമ്മേളനത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ ആകെ 50 ശതമാനം സംവരണമേ പാടുള്ളൂയെന്ന വ്യവസ്ഥ കോണ്‍ഗ്രസ് ലംഘിക്കും. തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതു ചെയ്തു കഴിഞ്ഞു. ഇനി രാജ്യം മുഴുവന്‍ ചെയ്യും. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം അത്ര എളുപ്പമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എതിരാളികളുടെ കൈവശം എല്ലാതരം ആയുധങ്ങളുമുണ്ടെന്നും കോണ്‍ഗ്രസിന്റെ പക്ഷത്ത് സത്യവും ജനങ്ങളുടെ സ്‌നേഹവും മാത്രമേയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it