Sub Lead

മഴ കളി മുടക്കി; ന്യൂസിലന്റ്‌ അഞ്ച് വിക്കറ്റിന് 211 റണ്‍സ്

നാല്‍പത്തിയേഴാം ഓവറിലെ ആദ്യ പന്തെറിഞ്ഞശേഷമാണ് മഴ പെയ്തത്. പിച്ച് മൂടിയിരിക്കുകയാണ്. കളി താത്കാലികമായി മുടങ്ങി.

മഴ കളി മുടക്കി; ന്യൂസിലന്റ്‌ അഞ്ച് വിക്കറ്റിന് 211 റണ്‍സ്
X

മാഞ്ചസ്റ്റര്‍: ഈ ലോക കപ്പിലുടനീളം വില്ലനായി മാറിയ മഴ സെമിഫൈനലിലും. ഇന്ത്യ-ന്യൂസിലന്റ് മല്‍സരം 47ാം ഓവറില്‍ എത്തി നില്‍ക്കേ മഴ കളിമുടക്കി. നാല്‍പത്തിയേഴാം ഓവറിലെ ആദ്യ പന്തെറിഞ്ഞശേഷമാണ് മഴ പെയ്തത്. പിച്ച് മൂടിയിരിക്കുകയാണ്. കളി താത്കാലികമായി മുടങ്ങി.

തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം തിരിച്ചുവരാന്‍ ശ്രമിച്ച ന്യൂസിലന്‍ഡിന് 200 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി. മാര്‍ട്ടിന്‍ ഗുപ്ടില്‍ (1), ഹെന്റി നിക്കോള്‍സ് (28), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (67), നീഷാം (12), ഗ്രാന്ദ്‌ഹോം(16) എന്നിവരാണ് പുറത്തായത്. 79 പന്തില്‍ നിന്നാണ് വില്ല്യംസണ്‍ അര്‍ധ സെഞ്ചുറി തികച്ചത്.

രണ്ടാം വിക്കറ്റില്‍ വില്ല്യംസണും നിക്കോള്‍സും ചേര്‍ന്ന് നേടിയ 68 റണ്‍സാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

Next Story

RELATED STORIES

Share it