Sub Lead

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യയ്ക്കു ശ്രമിച്ചു

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യയ്ക്കു ശ്രമിച്ചു
X

ചെന്നൈ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നളിനി ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് അഭിഭാഷകന്‍ പുകഴേന്തിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. നളിനിയും സഹതടവുകാരിയും തമ്മിലുണ്ടായ വഴക്ക് ജയിലറെ അറിയിച്ചതിനെ തുടര്‍ന്നാണ് നളിനി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി കൊലക്കേസില്‍ 29 വര്‍ഷമായി തടവ് അനുഭവിക്കുന്നതിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് മുതിര്‍ന്നതെന്നും എന്താണ് യഥാര്‍ഥ കാരണമെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് വധക്കേസില്‍ നിലവില്‍ ശിക്ഷ അനുഭവിക്കുന്നയാളും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍ ജയിലില്‍നിന്ന് വിളിച്ചിരുന്നെന്നും നളിനിയെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 മെയ് 21ന് എല്‍ടിടിഇ നടത്തിയ ചാവേര്‍ ബോംബ് ആക്രമണത്തില്‍ കൊലപ്പെടുത്തിയ കേസിലാണ് നളിനിയും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴുപേരെ പ്രത്യേക ടാഡ കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും പിന്നീട് ജീവപര്യന്തം തടവാക്കി മാറ്റുകയായിരുന്നു. നളിനിയെ കൂടാതെ ഭര്‍ത്താവ് മുരുകന്‍, എ ജി പേരറിവാളന്‍, സന്തന്‍, ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പ്യാസ് എന്നിവരാണ് ജീവപര്യന്തം തടവ് ലഭിച്ച മറ്റുള്ളവര്‍.

Rajiv Gandhi killer Nalini attempts suicide in prison


Next Story

RELATED STORIES

Share it