- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രഞ്ജിത്ത് പ്രഗല്ഭനായ കലാകാരന്; രേഖാമൂലം പരാതി കിട്ടിയാല്‍ അന്വേഷണമെന്ന് മന്ത്രി സജി ചെറിയാന്
കൊച്ചി: സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകന് രഞ്ജിത്തിന് സംരക്ഷണമൊരുക്കി മന്ത്രി സജി ചെറിയാന്. രഞ്ജിത്ത് ഇന്ത്യകണ്ട പ്രഗല്ഭനായ കലാകാരനാണെന്നും ആരോപണത്തിന്റെ പേരില്‍ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രേഖാമൂലം പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരേ അന്വേഷണം ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോവും. ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കും. എത്ര ഉന്നതനായാലും നിയമനടപടികളുണ്ടാവും. പരാതിയില്ലാതെ നടപടിയുമായി മുന്നോട്ടുപോയാല്‍ കേസ് നിലനില്‍ക്കില്ല. ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ ഉള്‍പ്പടെ നിര്‍ദേശങ്ങളുണ്ട്. ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാറിന് പ്രത്യേക താല്പര്യങ്ങളില്ല. കോടതി നിര്‍ദേശം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ റിപോര്‍ട്ട് പുറത്ത് വിട്ടു. ഇനിയും എതെങ്കിലും ഭാഗം കോടതി പുറത്തുവിടാന്‍ പറഞ്ഞാല്‍ അത് ചെയ്യും. അതേസമയം, ഹേമാ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും തത്ത്വത്തില്‍ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.
RELATED STORIES
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMT