Sub Lead

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനെതിരേ വിമര്‍ശനം: യുഎസ് കോണ്‍ഗ്രസ് ഉപദേശക സമിതിക്ക് വിസ നിഷേധിച്ച് ഇന്ത്യ

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷന്‍ (യുഎസ്‌സിഐആര്‍എഫ്) നടത്തിയ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ ബിജെപി എംപി നിഷികാന്ത് ഉന്നയിച്ച വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനെതിരേ വിമര്‍ശനം: യുഎസ് കോണ്‍ഗ്രസ് ഉപദേശക സമിതിക്ക് വിസ നിഷേധിച്ച് ഇന്ത്യ
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരേ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ യുഎസ് കോണ്‍ഗ്രസിന്റെ സര്‍ക്കാരിതര ഉപദേശക സമിതിക്ക് വിസ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷന്‍ (യുഎസ്‌സിഐആര്‍എഫ്) നടത്തിയ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ ബിജെപി എംപി നിഷികാന്ത് ഉന്നയിച്ച വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഇന്ത്യയെ 'പ്രത്യേക ജാഗ്രതപുലര്‍ത്തേണ്ട' രാജ്യമായി പരിഗണിക്കണമെന്ന് ഏപ്രിലില്‍ യുഎസ്സിആര്‍എഫ് യുഎസ് ഭരണകൂടത്തിന് ശുപാര്‍ശ ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2004ലാണ് യുഎസ്‌സിഐആര്‍എഫ് ഇതിനുമുമ്പ് ഇത്തരമൊരു ശുപാര്‍ശ നടത്തിയത്.

Next Story

RELATED STORIES

Share it