- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തന്റെ 'രാജ്യ'ത്തേക്ക് ഒരു ലക്ഷം പേര്‍ക്ക് 'വിസ' പ്രഖ്യാപിച്ച് ബലാത്സംഗ കേസിലെ പ്രതി നിത്യാനന്ദ
ബലാല്‍സംഗ കേസില്‍ പ്രതിയായ നിത്യാനന്ദ തെക്കേ അമേരിക്കയില്‍ എവിടെയോ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്.

ന്യൂഡല്‍ഹി: കുറഞ്ഞത് ഒരു ലക്ഷം പേരെ തന്റെ രാജ്യത്ത് പാര്‍പ്പിക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ച് കൈലാസ എന്ന രാജ്യം സ്ഥാപിച്ചെന്ന അവകാശപ്പെടുന്ന നിത്യാനന്ദ. ബലാല്‍സംഗ കേസില്‍ പ്രതിയായ നിത്യാനന്ദ തെക്കേ അമേരിക്കയില്‍ എവിടെയോ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്. നിത്യാനന്ദയെ കണ്ടെത്താന്‍ ഇന്ത്യന്‍ അധികൃതര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ചാണ് ഒരു ലക്ഷമെങ്കിലും ആളുകളെ കൈലാസയില്‍ താമസിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട് നിത്യാനന്ദ പ്രഖ്യാപിത്.താന്‍ സ്ഥാപിച്ച 'കൈലാസ'യിലേക്ക് ആസ്‌ത്രേലിയയില്‍ നിന്ന് ഒരു വിമാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുമെന്നും നിത്യാനന്ദ അറിയിച്ചു. മൂന്ന് ദിവസത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ 'കൈലാസ'യില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നും നിത്യാനന്ദ പറഞ്ഞു. 'ദ്വീപ് രാഷ്ട്ര'ത്തില്‍ താമസിക്കുന്ന സമയത്ത് സന്ദര്‍ശകര്‍ക്ക് 'പരമ ശിവനെ' കാണാനും അവസരമൊരുക്കുമെന്ന് നിത്യാനന്ദ പറഞ്ഞു.
കൈലാസയില്‍ ഒരു റിസര്‍വ് ബാങ്കും സ്ഥാപിച്ചിട്ടുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി തന്റെ രാജ്യത്തേക്ക് വിസ നല്‍കാന്‍ തുടങ്ങി എന്നും നിത്യാനന്ദ പറയുന്നു. നിത്യാനന്ദ സ്ഥാപിച്ച ഹിന്ദു പരമാധികാര രാഷ്ട്രമായ കൈലാസ സന്ദര്‍ശിക്കുന്നതിനാണ് വിസ നല്‍കുന്നത്.
ഈ വര്‍ഷം ആഗസ്തി കൈലാസയുടെ 'ചിഹ്നവും ഔദ്യോഗിക മുദ്രയും' നിത്യാനന്ദ ഉദ്ഘാടനം ചെയ്തിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കര്‍ണാടകയിലെ ഒരു വിചാരണ കോടതി 2010 ലെ ബലാത്സംഗക്കേസില്‍ നിത്യാനന്ദക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2018ല്‍ നിത്യാനന്ദ രാജ്യം വിട്ടതായി കരുതുന്നു. ഇയാള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസും ഇറക്കിയിട്ടുണ്ട്. പസഫിക് ദ്വീപ് രാജ്യമായ റിപ്പബ്ലിക് ഓഫ് വന്‍വാത്തിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് നിത്യാനന്ദ തന്റെ ബിസിനസ് നടത്തുന്നതെന്ന്് ഈ വര്‍ഷം ആദ്യം ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമായിരുന്നു.
RELATED STORIES
അബദ്ധത്തില് തോക്കില് നിന്ന് വെടിപൊട്ടി; പോലിസുകാരന് സസ്പെന്ഷന്
4 April 2025 5:33 PM GMTകസ്റ്റഡിയില് എടുത്ത നാലുപേരെ വിട്ടയച്ച് എന്ഐഎ
4 April 2025 5:22 PM GMTജോര്ദാന് നദി മുതല് മെഡിറ്ററേനിയന് കടല് വരെ ഫലസ്തീന്...
4 April 2025 3:30 PM GMTഗോകുലം ഗോപാലന്റെ സ്ഥാപനത്തിലെ ഇഡി റെയ്ഡ് പകപോക്കല്: കൃഷ്ണന്...
4 April 2025 1:00 PM GMTആവശ്യമെങ്കില് നിയമ നിര്മ്മാണം നടത്തും; മുനമ്പം വിഷയത്തില്...
4 April 2025 10:39 AM GMTഫലസ്തീന് ജനതയ്ക്ക് ഐക്യദാര്ഢ്യം; സിപിഎം പാര്ട്ടി കോണ്ഗ്രസില്...
4 April 2025 10:14 AM GMT