Sub Lead

പീഡനത്തിനിരയായി പ്രസവിച്ച കൗമാരക്കാരിക്ക് തുടര്‍ ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കള്‍

പ്രസവിച്ച് നാലു ദിവസത്തിനുശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയെങ്കിലും തുടര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

പീഡനത്തിനിരയായി പ്രസവിച്ച കൗമാരക്കാരിക്ക് തുടര്‍ ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കള്‍
X

കോഴിക്കോട്: സര്‍ക്കാരുദ്യോഗസ്ഥനടക്കമുള്ളവരുടെ ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായി കോഴിക്കോട് മെഡിക്കല്‍ കോളേജില് പ്രസവിച്ച 16കാരിക്ക് പ്രസവാനന്തര ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി.

പ്രസവിച്ച് നാലു ദിവസത്തിനുശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയെങ്കിലും തുടര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒക്ടോബര്‍ രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പതിനാറുകാരി പ്രസവിച്ചത്. ശസ്ത്രക്രിയയിലുടെയായിരുന്നു പ്രസവം.

വയനാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥനടക്കം മുന്നുപേര്‍ ബലാല്‍സംഗം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ മോഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്നുതന്നെ അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെയും നവജാത ശിശുവിനെയും ആറാം തിയതി ശിശുക്ഷേമസമിതിയുടെ മുന്നില്‍ ഹാജരാക്കി സാമൂഹ്യനീതിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പെണ്‍കുട്ടിയുടെ അമ്മയെയും സഹായിയായി ഇവര്‍ക്കൊപ്പമയച്ചു. എന്നാല്‍ പ്രസവാനന്തര ചികില്‍സ നല്‍കുന്നില്ലെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. കടുത്ത വേദനയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന ഗുരുതര ആരോപണവും കേന്ദ്രം നടത്തിപ്പുകാര്‍ക്കെതിരേ ഉയരുന്നുണ്ട്.

എന്നാല്‍, സാമൂഹ്യനീതിവകുപ്പും ശിശുക്ഷേമസമിതിയും ആരോപണം നിഷേധിച്ചു.ചികില്‍സ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്നും നല്‍കിയില്ലെങ്കില്‍ സംരക്ഷണ കേന്ദ്രത്തിനെതിരെ നടപടിയെടുക്കുമെന്നു ശിശുക്ഷേമസമിതി അറിയിച്ചു.

Next Story

RELATED STORIES

Share it