Sub Lead

ലൈംഗികാതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രങ്ങളെന്ന്; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായത്തെ വിമര്‍ശിച്ചാണ് രേണുകാചാര്യ വിവാദ പരാമര്‍ശം നടത്തിയത്

ലൈംഗികാതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രങ്ങളെന്ന്; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
X

ബംഗളൂരു: സ്ത്രീകളുടെ വസ്ത്രധാരണയാണ് രാജ്യത്ത് പീഡനം വര്‍ധിക്കുവാനുള്ള കാരണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ എം.പി രേണുകാചാര്യ രംഗത്ത്.ഹിജാബ് വിവാദം കര്‍ണാടകയില്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായത്തെ വിമര്‍ശിച്ചാണ് രേണുകാചാര്യ വിവാദ പരാമര്‍ശം നടത്തിയത്. ബിക്കിനിയെന്നത് മോശം പദമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രേണുകാചാര്യയുടെ അഭിപ്രായപ്രകടനം.സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് അവരുടെ നേര്‍ക്കുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്നും സ്ത്രീകളുടെ വസ്ത്രങ്ങള്‍ പുരുഷന്മാരെ പ്രകോപിപ്പിക്കുകയാണെന്നുമായിരുന്നു രേണുകാചാര്യയുടെ പരാമര്‍ശം.പ്രിയങ്കയുടേത് വിലകുറഞ്ഞ പ്രസ്താവനയാണെന്നും എംഎല്‍എ പറഞ്ഞു. രേണുകാചാര്യയുടെ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it