- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് തലയും മൂന്ന് കണ്ണുകളുമായി പശുക്കുട്ടി; ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് ഗ്രാമീണര്‍ (വീഡിയോ)
ന്യൂഡല്‍ഹി: ഒഡീഷയില്‍ രണ്ട് തലയും മൂന്ന് കണ്ണുകളുമായി പശുക്കുട്ടി ജനിച്ചു. നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ അപൂര്‍വ പശുക്കുട്ടി ജനിച്ചത് ഗ്രാമീണര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ചില ഗ്രാമീണര്‍ ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് പറഞ്ഞ് പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
People in the locality of Bijapara village have begun worshipping a two headed calf as #Durga Avatar
— Suffian सूफ़ियान سفیان (@iamsuffian) October 12, 2021
After it was born with two heads and three eyes on the occasion of #Navratri to a farmer in Odisha's Nabrangpur District. #DurgaPuja @aajtak @IndiaToday pic.twitter.com/tz9i9mpJ0O
നബ്രങ്പൂര്‍ ജില്ലയിലെ കുമുലി പഞ്ചായത്തിലെ ബീജാപൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ ധനിറാമിന്റെ വീട്ടിലാണ് അപൂര്‍വ പശുക്കിടാവ് ജനിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതീക്ഷിച്ചതുപോലെ, പശുക്കിടാവ് പെട്ടെന്ന് ആകര്‍ഷണകേന്ദ്രമായി മാറി. ആളുകള്‍ പശുക്കുട്ടിയെ കാണാന്‍ തടിച്ചുകൂടി. നവരാത്രി കാലത്ത് ജനിച്ചതിനാല്‍ ആളുകള്‍ ദുര്‍ഗാ ദേവിയുടെ അവതാരമായി പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് പശുവിനെ കര്‍ഷകന്‍ വാങ്ങിയത്. പശുവിന് പ്രസവവേദന അനുഭവിക്കുകയും പ്രസവിക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍, ധനിറാം പശുവിനെ പരിശോധിച്ചു. ഏറെ നേരത്തിന് ശേഷമാണ് രണ്ട് തലയും മൂന്ന് കണ്ണുകളുമായി പശുക്കിടാവ് ജനിച്ചത്.
'പശുക്കിടാവ് അതിന്റെ അമ്മയില്‍ നിന്ന് പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ടാണ്, അതിനാല്‍ ഞങ്ങള്‍ പുറത്തുനിന്ന് പാല്‍ വാങ്ങുകയും അവള്‍ക്ക് ഭക്ഷണം നല്‍കുകയും വേണം,' ധനിറാമിന്റെ മകന്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമാനമായ ഒരു കേസില്‍, ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഒരു ഗ്രാമത്തില്‍ രണ്ട് വായയും രണ്ട് ചെവികളും നാല് കണ്ണുകളുമുള്ള അപൂര്‍വ മായ രണ്ട് തലയുള്ള കാളക്കുട്ടിയെ ഒരു പശു പ്രസവിച്ചു. ഭ്രൂണത്തിന്റെ വളര്‍ച്ചാവേളയില്‍ കോശങ്ങളുടെ അസാധാരണമായ വികാസം മൂലമാണ് ഇത്തരം അപൂര്‍വ ജന്മങ്ങള്‍ ഉണ്ടാവുന്നതെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറഞ്ഞു.
RELATED STORIES
റെയില് പാളത്തിലിരുന്ന് പബ്ജി കളിച്ച മൂന്നു കുട്ടികള് ട്രെയ്ന് തട്ടി ...
3 Jan 2025 3:10 AM GMTഹിന്ദുത്വര് 2024ല് ഉപയോഗിച്ച പ്രധാന 'ജിഹാദ്' ആരോപണങ്ങള്
3 Jan 2025 2:07 AM GMTകൊവിഡിന് പിന്നാലെ ചൈനയില് മറ്റൊരു വൈറസും പടരുന്നു
3 Jan 2025 1:43 AM GMTപെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഇന്ന്
3 Jan 2025 1:03 AM GMTആദ്യദിനം തന്നെ സര്ക്കാര് തീരുമാനം തിരുത്തി ഗവര്ണര്
3 Jan 2025 12:57 AM GMTഇസ്രായേല് സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:35 PM GMT