Sub Lead

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ
X

തിരുവനന്തപുരം: ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ. സംസ്ഥാന മൃഗം, പക്ഷി, മല്‍സ്യം എന്നിവയ്‌ക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിര്‍ദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അഞ്ചാമത് യോഗത്തിന്റെ അജണ്ടയില്‍ സ്ഥാനം പിടിച്ചു. അജണ്ടയിലെ നാലാമത്തെ ഇനമായാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഉഗ്രവിഷമുളള പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ആഹാരമാക്കാറുണ്ട്.മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡ് ഇത് അംഗീകരിച്ചാല്‍ കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേര സര്‍ക്കാരിന്റെ ഔദ്യോഗിക ഉരഗമാവും.

Next Story

RELATED STORIES

Share it