- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍; വിതരണത്തിന് സമയക്രമം, ക്രമീകരണങ്ങള്‍ ഇപ്രകാരം
റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം ചെയ്യുന്നത്. 0, 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് ഇന്ന് റേഷന്‍ വാങ്ങാം.
കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം ചെയ്യുന്നത്. 0, 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് ഇന്ന് റേഷന്‍ വാങ്ങാം.
ബിപിഎല്‍ (മഞ്ഞ -എഎവൈ), അന്ത്യോദയ (പിങ്ക് -പിഎച്ച്എച്ച്) എന്നീ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് രാവിലെയും നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍എസ്) കാര്‍ഡുടമകള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് വിതരണം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പ്രത്യേക അപേക്ഷയും ആധാര്‍ വിവരങ്ങളും നല്കിയാല് റേഷന്‍ ലഭിക്കും. നമ്പര്‍ ക്രമത്തിലെ വിതരണം തീര്‍ന്നതിന് ശേഷമാണ് ഇവര്‍ക്ക് ലഭിക്കുക. കടയില്‍ എത്താനാകാത്തവര്‍ക്കു സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കടയുടമ ക്രമീകരണമുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സാമൂഹിക അകലം പാലിക്കാന്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും റേഷന്‍ വിതരണം ചെയ്യുക. ഒരുസമയം അഞ്ചു പേരേ മാത്രമേ കടകളില്‍ അനുവദിക്കൂ. അഞ്ചു പേര്‍ക്കുവീതം ടോക്കണ്‍ നല്‍കുന്നതുള്‍പ്പെടെ തിരക്കൊഴിവാക്കാന്‍ വ്യാപാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താം.
മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോയും പിങ്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമായിരിക്കും ലഭിക്കുക. വെള്ള, നീല കാര്‍ഡുകള്‍: 15 കിലോ അരി ലഭിക്കും.
ഏപ്രില്‍ രണ്ടാം തിയ്യതി 2, 3 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാം തിയ്യതി 4, 5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയ്യതി 6,7 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തിയ്യതി 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായിക്കും സൗജന്യ അരിവിതരണം. നിശ്ചിതസമയത്തിനുള്ളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരം ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കും. കൂടുതല്‍ ആളുകള്‍ നിരത്തിലിറങ്ങുന്നത് കണക്കിലെടുത്ത് വാഹന പരിശോധന ഊര്‍ജ്ജിതമാക്കും. അനാവശ്യ വിലക്കയറ്റമുണ്ടാക്കുന്നത് തടയാന്‍ വിജിലന്‍സിനെയും ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.
സൗജന്യ റേഷന്‍ ഇങ്ങനെ
അന്ത്യോദയ വിഭാഗത്തിന് 35 കിലോ അരി
നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ
പിങ്ക് കാര്‍ഡുമടകള്‍ക്ക് കാര്‍ഡില്‍ അനുവദിച്ച അളവ് റേഷന്‍
ഇന്ന് വിതരണം 0,1 നമ്പരില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകാര്‍ക്ക്
മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് രാവിലെ വിതരണം ബാക്കിയുള്ളവര്‍ക്ക് ഉച്ചയ്ക്ക് ശേഷം
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT