Sub Lead

രാമക്ഷേത്ര പ്രാണ്‍പ്രതിഷ്ഠ: ജനുവരി 22ന് ബാങ്കുകള്‍ക്കും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി

രാമക്ഷേത്ര പ്രാണ്‍പ്രതിഷ്ഠ: ജനുവരി 22ന് ബാങ്കുകള്‍ക്കും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് ബാങ്കുകള്‍ക്കും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍(പിഎസ്‌കെ), പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍(പിഒപിഎസ്‌കെ), തിരുവനന്തപുരത്തെ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് എന്നിവ ഉച്ചയ്ക്ക് 2.30 വരെ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചത്. അന്നേ ദിവസം 2.30 വരെ ബുക്ക് ചെയ്ത പിഎസ്‌കെ/പിസിസി അപ്പോയിന്റ്‌മെന്റുകള്‍ അപേക്ഷകര്‍ പുനഃക്രമീകരിക്കുകയും പിന്നീടുള്ള തിയ്യതികളില്‍ സേവാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും വേണം. അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുമ്പോള്‍ അപേക്ഷകര്‍ക്ക് എസ്എംഎസ് ലഭിക്കും. പകരം മറ്റൊരു തിയ്യതിയിലേക്ക് വീണ്ടും ഷെഡ്യൂള്‍ ചെയ്യാവുന്നതുമാണ്. തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകള്‍ക്കും ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഉത്തരവിറക്കി. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയാണ്.

Next Story

RELATED STORIES

Share it