Sub Lead

കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍നിന്ന് ദുബയിലേക്ക് മടങ്ങാം

കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍നിന്ന് ദുബയിലേക്ക് മടങ്ങാം
X

ദുബയ്: കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍നിന്ന് ദുബയിലേക്ക് മടങ്ങാന്‍ അനുമതി. ഫ്‌ളൈ ദുബയ് അധികൃതരാണ് യുഎഇയിലെ ട്രാവല്‍ ഏജന്‍സികളെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍നിന്ന് കൊവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യുഎഇയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. ദുബയ് താമസവിസയുള്ളവര്‍ക്കാണ് അനുമതി ലഭിക്കുക.

അതേസമയം, വാക്‌സിനേഷനില്ലാതെയും ഇന്ത്യയില്‍നിന്ന് ദുബയിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള സര്‍ക്കാര്‍ അംഗീകൃത ലാബില്‍നിന്നുള്ള കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബയ് താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക.

Next Story

RELATED STORIES

Share it