Sub Lead

കുത്തകകള്‍ക്ക് ഇളവ്: കേന്ദ്ര വരുമാനത്തില്‍ 108,785 കോടിയുടെ കുറവ്

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്

കുത്തകകള്‍ക്ക് ഇളവ്: കേന്ദ്ര വരുമാനത്തില്‍ 108,785 കോടിയുടെ കുറവ്
X

ന്യൂഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷം കുത്തക കമ്പനികള്‍ക്ക് വിവിധയിനത്തില്‍ നല്‍കിയ ആനുകൂല്യങ്ങളും ഇളവുകളും മൂലം കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 108,785.41 കോടി രൂപയുടെ കുറവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ ലോക്‌സഭയില്‍ അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. കുത്തകകക്ക് നല്‍കിയ ആനുകൂല്യങ്ങളും ഇളവുകളും സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് വിവരം നല്‍കിയത്. 2014-15ല്‍ 65,067.21 കോടി, 201516ല്‍ 76,857.70 കോടി, 201617ല്‍ 86,144.82 കോടി, 2018ല്‍ 93,642.50 കോടി, 2018-19ല്‍ 108,785.41 കോടി എന്നീ ക്രമത്തിലാണ് കഴിഞ്ഞ 5 വര്‍ഷങ്ങളിലായി കുത്തകകള്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും അനുവദിച്ചത്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് കുത്തകകള്‍ വമ്പിച്ച ലാഭം നേടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി ഉത്തരം നല്‍കി. ഉല്‍പ്പാദന വാണിജ്യ സേവന മേഖലകളില്‍ മുതല്‍ മുടക്കുന്നതിനായി കുത്തകകളെ ആകര്‍ഷിക്കാനും പുതിയ തൊഴിലവസരങ്ങളും വരുമാന വര്‍ധനവും പ്രതീക്ഷിച്ചാണ് ആനുകൂല്യങ്ങളും ഇളവുകളും നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.



Next Story

RELATED STORIES

Share it