- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിനു പുറത്തുള്ള മലയാളികളായ യുഎപിഎ വിചാരണത്തടവുകാരെക്കുറിച്ചുള്ള ലഘുലേഖ പ്രകാശനം ചെയ്തു
മലയാളി വിചാരണത്തടവുകാരുടെ മോചന സമിതി പ്രസിദ്ധീകരിച്ച ലഘുലേഖ കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, യുഎപിഎ വിചാരണത്തടവുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധീഖിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

കോഴിക്കോട്: യുഎപിഎ വകുപ്പുകള്‍ ചുമത്തി കേരളത്തിനു പുറത്തെ വിവിധ ജയിലികളില്‍ അടയ്ക്കപ്പെട്ട മലയാളികളുടെ നിലവിലെ അവസ്ഥയും കേസിന്റെ പുരോഗതിയും വിവരിക്കുന്ന ലഘുലേഖാ പ്രകാശനം ചെയ്തു. മലയാളി വിചാരണത്തടവുകാരുടെ മോചന സമിതി പ്രസിദ്ധീകരിച്ച ലഘുലേഖ കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, യുഎപിഎ വിചാരണത്തടവുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധീഖിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
കേരളത്തിനു പുറത്തെ യുഎപിഎ വിചാരണത്തടവുകാരായ ശിബിലി, ശാദുലി, അന്‍സാര്‍, അനൂപ് മാത്യു ജോര്‍ജ്ജ്, സക്കരിയ്യ, സിദ്ധീഖ് കാപ്പന്‍, അബ്ദുന്നാസര്‍ മഅ്ദനി, റഊഫ് ശരീഫ്, പ്രഫ. ഹാനിബാബു, റോണാ വില്‍സണ്‍, അന്‍ഷാദ് ബദറുദ്ധീന്‍, ഫിറോസ് ഖാന്‍ എന്നിവരെക്കുറിച്ചുള്ളതാണ് ലഘുലേഖ.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേരളീയരായ പൊതു പ്രവര്‍ത്തകരെ തീവ്രവാദികളെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നത് സാധാരണമായിരിക്കുകയാണ്. യുഎപിഎ ചുമത്തി വിചാരണയില്ലാതെ ദീര്‍ഘകാലം തടവുകാരായി കഴിയുകയാണ്. വിവിധ തരത്തില്‍ രോഗബാധിതരായതിനാല്‍ ആരോഗ്യം തകര്‍ന്ന് പലരുടേയും ജീവന്‍ തന്നെ ഭീഷണയിലായിരിക്കുകയാണ്. ഇതിനു പുറമെയാണ് ജയിലിലെ മറ്റു പീഡനങ്ങള്‍. ഭരണഘടനാ പരമായ നീതിയെക്കുറിച്ച് സംസാരിച്ചതിനും രാജ്യത്തെ അനീതിയെ ചോദ്യം ചെയ്തതിനുമാണ് അവരെ തടങ്കലിലാക്കിയത്.
ഒരു കൊല്ലം മുതല്‍ 12 കൊല്ലത്തിലധികം വരെ ജയിലില്‍ കഴിയുന്നവരുണ്ട്. കേരളത്തെ ഭീകരരുടെ താവളമാക്കി ചിത്രീകരിക്കാനും മലായാളി പൊതു പ്രവര്‍ത്തകരെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നതിനും ഗോദി മീഡിയകള്‍ മല്‍സരിക്കുകയാണ്. താരതമ്യേന ശാന്തവും സാമുദായിക ലഹളകളില്‍നിന്ന് വിമുക്തവുമായാണ് നമ്മുടെ നാട് പരിഗണിക്കപ്പെടുന്നത്. നാളുകളായി സംഘപരിവാര്‍ പലരീതിയിലും നമ്മുടെ നാടിന്റെ സമാധനത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മലയാളി പൊതുപ്രവര്‍ത്തകര്‍ക്കു നേരെയുള്ള വേട്ടയാടല്‍.
വാര്‍ത്താസമ്മേളനത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര (ജന.കണ്‍വീനര്‍), സമിതി അംഗങ്ങളായ റെനി ഐലിന്‍, ആബിദ് അടിവാരം, ശിബിലി, ശാദുലി എന്നവരുടെ പിതാവ് കരീം മാഷ് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മരിക്കാത്ത ഓര്‍മ്മകള്‍; റമദാനിലെ അവസാന വെള്ളിയില്‍ പൊലിഞ്ഞത് 42...
22 May 2025 5:34 PM GMTവഖ്ഫ് ഭേദഗതി നിയമം:സുപ്രിംകോടതിയില്‍ ഇന്ന് നടന്ന വാദങ്ങളുടെ...
22 May 2025 12:57 PM GMTഇസ്രായേലിനെതിരെ നടപടിയെടുക്കാതെ ഫിഫ
22 May 2025 2:41 AM GMTവഖ്ഫ് ഭേദഗതി നിയമം: സുപ്രിംകോടതിയില്‍ ഇന്ന് നടന്ന വാദങ്ങളുടെ...
21 May 2025 11:22 AM GMTചെങ്കടലിലെ പിന്‍വാങ്ങല്‍ അമേരിക്കയുടെ സൈനിക പരാജയം
21 May 2025 4:23 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന...
20 May 2025 2:50 PM GMT