Sub Lead

രാജ്യത്ത് സാമൂഹിക ജനാധിപത്യത്തിന് പ്രസക്തിയേറി: പി അബ്ദുൽഹമീദ്

വിശപ്പും ഭയവുമാണ് പൗരൻമാരുടെ ദൗത്യ നിർവഹണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത് അവിടെയാണ് പാർട്ടി മുന്നോട്ട് വെച്ച “ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും മോചനം” എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്.

രാജ്യത്ത് സാമൂഹിക ജനാധിപത്യത്തിന് പ്രസക്തിയേറി: പി അബ്ദുൽഹമീദ്
X

തൃക്കരിപ്പൂർ: സമകാലിക ഇന്ത്യയിൽ സോഷ്യൽ ഡെമോക്രസി ആദർശമായി സ്വീകരിച്ച നമ്മുടെ ഉത്തരവാദിത്വം വർധിച്ചതായും രാജ്യത്ത് സാമൂഹിക ജനാധിപത്യത്തിന് പ്രസക്തിയേറിയതായും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് പറഞ്ഞു. എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വംശീയതയും ഭീകരതയും കർമ്മ പരിപാടിയായി സ്വീകരിച്ചിരിക്കുന്ന സംഘപരിവാർ ശക്തികൾ അധികാരമുപയോഗിച്ച് രാജ്യത്തെ മുഴുവൻ മൂല്യങ്ങളെയും തല്ലിത്തകർത്തുകൊണ്ടിരിക്കുന്ന ഈ കരാള കാലത്ത് ജനാധിപത്യത്തെ വീണ്ടെടുക്കുന്നതിനു പൗരന്മാർ ഉണർന്നെണീച്ച് പൗരധർമ്മം നിർവഹിക്കാൻ തയാറാകേണ്ടിയിരിക്കുന്നു.

വിശപ്പും ഭയവുമാണ് പൗരൻമാരുടെ ദൗത്യ നിർവഹണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത് അവിടെയാണ് പാർട്ടി മുന്നോട്ട് വെച്ച "ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും മോചനം" എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നത് കർമ്മപരിപാടിയായി സ്വീകരിച്ച സംഘപരിവാർ ശക്തികൾക്ക് എസ്ഡിപിഐ പുലർത്തുന്ന നിർഭയത്വം അവർ സ്വയം ഭയപ്പെടുന്നതിന് ഹേതുവാകുന്നത് ഏറെ കൗതുകമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി ആർ സിയാദ്, ടി പി മുഹമ്മദ് ചെറുവാടി, മുസ്തഫ കൊമേരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന സമിതി അംഗം മഞ്ചുഷാ മാവിലാട, ജില്ലാ പ്രസിഡൻറ് മുഹമ്മദ് പാക്യാര, സെക്രട്ടറി അഹമ്മദ് ചൗക്കി, പി ലിയാഖത്തിലി എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it