Sub Lead

ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചു

ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്. ഇതുവരെ പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.

ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ വില 22 പൈസയും ഡീസല്‍ വില 24 പൈസയുമാണ് കുറച്ചത്. കൊച്ചിയില്‍ 90 രൂപ 83 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡിസല്‍ വില 85 രൂപ 35 പൈസയുമാണ്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്. ഇതുവരെ പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.44 രൂപയും ഡീസലിന് 84.97 രൂപയുമാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 90.82 രൂപയും ഡീസല്‍ ഒരു ലിറ്ററിന് 85.37 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 92.44 രൂപയും ഡീസലിന് 86.90 രൂപയുമാണ് വില.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധന വിലയാണ് അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കുറയുന്നത്. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോള്‍ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷം അടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം രാജ്യത്തെ ചില പ്രദേശങ്ങളില്‍ ഇന്ധന വില 100 രൂപ കടന്നിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് ഒരു ലിറ്റര്‍ പെട്രോള്‍ വില 100 രൂപ കടന്നത്.

Next Story

RELATED STORIES

Share it