- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ ചേര്‍ന്ന സന്യാസിമാരുടെ യോഗത്തില്‍ കൂട്ടത്തല്ല്
മഹാരാഷ്ട്രയിലെ നാസിക്കില്‍ ചേര്‍ന്ന മതസമ്മേളനമാണ് അസഭ്യവര്‍ഷത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്.

നാസിക്ക്: ഹൈന്ദവ പുരാണമായ രാമായണത്തിലെ കഥാപാത്രമായ ഹനുമാന്റെ ജന്മസ്ഥലം ഏതെന്ന് നിശ്ചയിക്കാന്‍ വിളിച്ചു ചേര്‍ത്ത സന്യാസിമാരുടെ യോഗത്തില്‍ കൂട്ടത്തല്ല്. മഹാരാഷ്ട്രയിലെ നാസിക്കില്‍ ചേര്‍ന്ന മതസമ്മേളനമാണ് അസഭ്യവര്‍ഷത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്.
ജന്മസ്ഥലത്തെ ചൊല്ലി വ്യത്യസ്ഥ വാദഗതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് സന്യാസിമാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഒടുവില്‍ പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഹനുമാന്റെ ജന്മസ്ഥലത്തെക്കുറിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ ഒന്‍പതോളം സ്ഥലങ്ങള്‍ തര്‍ക്കപട്ടികയിലുള്ളത്. നാസിക്കിലെ അഞ്ച്‌നേരിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന വിശ്വാസമാണ് ഇതില്‍ പ്രബലം. എന്നാല്‍ മഹാരാഷ്ട്രയിലെ അഞ്ജനേരിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന വാദം കര്‍ണാടകയിലെ കിഷ്‌കിന്ദ മഠാധിപതി സ്വാമി ഗോവിന്ദാനന്ത് സരസ്വതി തള്ളുകയുംകിഷ്‌കിന്ദയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന വാദമുയര്‍ത്തി രംഗത്ത് രംഗത്തുവരികയും ചെയ്തിരുന്നു. തന്റെ വാദത്തെ എതിര്‍ക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് സന്യാസിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.
യോഗത്തില്‍ പങ്കെടുക്കാനായി സ്വാമി ഗോവിന്ദാനന്ത് ത്രിംബകേശ്വറില്‍ നിന്ന് അഞ്ച്‌നേരിയിലേക്ക് റാലി നയിച്ച് വരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ റാലിയെ അഞ്ച്‌നേരി നിവാസികള്‍ എതിര്‍ത്തു. റാലി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞ് അവര്‍ റോഡില്‍ തടസ്സം സൃഷ്ടിച്ചു. തിങ്കളാഴ്ചയായിരുന്നു ഈ പ്രതിഷേധം.
ചൊവ്വാഴ്ച നാസിക്കില്‍ മതസമ്മേളനം ആരംഭിച്ചതോടെ ഇരിപ്പിടത്തെച്ചൊല്ലി തര്‍ക്കമുയര്‍ന്നു. ഇതിനിടയില്‍ ഒരു സന്യാസി സ്വയം പരിചയപ്പെടുത്തി സംസാരിക്കുന്നതിനിടെ നാസിക്കിലെ കലാറാം ക്ഷേത്രത്തിലെ മഹന്ദ് സുധീര്‍ധാസ് അദ്ദേഹത്തെ കോണ്‍ഗ്രസ്സിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇതോടെ സന്യാസിമാര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് അസഭ്യവര്‍ഷം നടത്തുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.
ഇതിനിടെ, തങ്ങളെ തങ്ങളുടെ വാദം ഉന്നയിക്കാന്‍ അനുദിച്ചില്ലെന്ന് ഗോവിന്ദാനന്ദ് സരസ്വതിയുടെ അനുയായികള്‍ പരാതിപ്പെട്ടു. ഇത് കൈയാങ്കളി കൂടുതല്‍ കലുഷിതമാക്കി. ഇതിനിടയില്‍ മഹന്ദ് സുധീര്‍ ദാസ് ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിപ്പറിച്ചെടുത്ത് ഗോവിന്ദ സരസ്വതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പോലിസ് ഇടപെട്ട് യോഗം പിരിച്ചുവിടുകയായിരുന്നു.
RELATED STORIES
നിയമ പോരാട്ടങ്ങളിലൂടെ അവകാശങ്ങള് സംരക്ഷിക്കണം: നിഷ ടീച്ചര്
13 May 2025 5:38 PM GMTപ്രധാനമന്ത്രിയെ കുറിച്ച് വീഡിയോ ചെയ്ത യുവാവ് അറസ്റ്റില്
13 May 2025 5:13 PM GMTതിരുവല്ലയില് മദ്യവില്പ്പനശാല കത്തിനശിച്ചു; ലക്ഷങ്ങളുടെ മദ്യം...
13 May 2025 4:54 PM GMTകുളത്തില് മുങ്ങിമരിച്ചു
13 May 2025 4:49 PM GMTകോഴിക്കോട്ട് രണ്ട് കുട്ടികള് കുളത്തില് മുങ്ങിമരിച്ചു
13 May 2025 4:46 PM GMTഗസയിലെ പ്രതിരോധവും ചൈനയും
13 May 2025 4:42 PM GMT