- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പഞ്ചാബികളെ സൈന്യത്തില്‍നിന്ന് പുറത്താക്കുക'; ബിജെപി അനുഭാവിയുടെ ക്ലബ് ഹൗസ് ചര്‍ച്ച ഫോളോ ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: പഞ്ചാബികളെ സൈന്യത്തില്‍നിന്നും പ്രതിരോധ സംവിധാനത്തില്‍നിന്നും പുറത്താക്കണമെന്ന് ആഹ്വാനം ചെയ്ത് ബിജെപി അനുഭാവി നയിച്ച ക്ലബ് ഹൗസ് ചര്‍ച്ച ഫോളോ ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി അനുഭാവിയായ സാഗര്‍ ദുബെയാണ് ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പഞ്ചാബികള്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തുകയും അവരെ സൈന്യത്തില്‍നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, തീവ്ര ഹിന്ദുത്വ വെബ്‌സൈറ്റായ ഒപ് ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് നുപുര്‍ ജെ ശര്‍മയും ഈ ചര്‍ച്ച ട്വിറ്ററില്‍ ഫോളോ ചെയ്തു.
For people asking, Yes Nupur in this clubhouse is Editor of Opindia, and the speaker is her friend and also followed by Union Minister. https://t.co/rVzV5WavIH
— Mohammed Zubair (@zoo_bear) January 7, 2022
'ഓരോ പഞ്ചാബികളെയും നീക്കം ചെയ്യുക. ജനറല്‍മാര്‍, സൈനികര്‍ അങ്ങനെ മുകള്‍തട്ട് മുതല്‍ തേഴേത്തട്ടുവരെ എല്ലാവരെയും സൈന്യത്തില്‍നിന്ന് പുറത്താക്കുക, അങ്ങനെ അവരില്‍ എത്രപേര്‍ പട്ടാളത്തിലേക്ക് പോവുന്നുവെന്ന് ഇനി എനിക്ക് കേള്‍ക്കേണ്ടിവരില്ല',- ഇതാണ് സാഗര്‍ ദുബെ ക്ലബ്ബ്ഹൗസില്‍ നടന്ന വെര്‍ച്വല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മൈക്രോബ്ലോഗിങ് സൈറ്റിലെ അക്കൗണ്ട് അദ്ദേഹം ഡിലീറ്റ് ചെയ്തു. നുപുര്‍ ശര്‍മയും ചര്‍ച്ചയുടെ ഭാഗമായിരുന്നു. അദ്ദേഹവും ചര്‍ച്ചയില്‍ പഞ്ചാബികള്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
RELATED STORIES
വ്യൂ പോയിന്റില്‍ നിന്നും കൊക്കയില്‍ വീണ യുവാവിനെ രക്ഷിച്ചു
17 May 2025 4:03 AM GMTബീമാ പള്ളിയില്‍ ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്‍ഷം
17 May 2025 3:56 AM GMTപാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ...
17 May 2025 3:15 AM GMTരണ്ടു ലക്ഷം സൗദി റിയാലുമായി വിമാന യാത്രക്കാരി പിടിയില്‍
17 May 2025 2:44 AM GMTദമ്പതിമാര്‍ ഹജ്ജിന് പോയി; പൂട്ടിയിട്ട വീട്ടില്‍ മോഷണ ശ്രമം
17 May 2025 2:32 AM GMTമഴ കനക്കുമെന്ന് മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
17 May 2025 2:17 AM GMT