- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിഷേധത്തിനിടെ പോലിസുകാരന്റെ കോളറില്‍ കുത്തിപ്പിടിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് (വീഡിയോ)
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പോലിസുകാരന്റെ കോളറില്‍ കുത്തിപ്പിടിച്ച് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെലങ്കാന രാജ്ഭവനിലേക്ക് നടത്തിയ 'ചലോ രാജ്ഭവന്‍' മാര്‍ച്ചിനിടെയാണ് സംഭവം. വാക്കേറ്റത്തിനിടെ മുന്‍ കേന്ദ്രമന്ത്രി കൂടിയായ രേണുക ചൗധരി പോലിസുകാരന്റെ കോളറില്‍ പിടിച്ചുവലിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
#WATCH | Telangana: Congress leader Renuka Chowdhury holds a Policeman by his collar while being taken away by other Police personnel during the party's protest in Hyderabad over ED summons to Rahul Gandhi. pic.twitter.com/PBqU7769LE
— ANI (@ANI) June 16, 2022
പോലിസുകാരനുമായി രേണുക തര്‍ക്കിക്കുന്ന ദൃശ്യങ്ങളും 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. പിന്നീട് കൂടുതല്‍ വനിതാ പോലിസുകാരെത്തി രേണുകയെ കസ്റ്റഡിയിലെടുത്ത് പോലിസ് വാഹനത്തിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെ പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് രേണുകയുടെ പേരില്‍ കേസെടുത്തു. ഇവര്‍ക്കും തെലങ്കാന കോണ്‍ഗ്രസ് തലവന്‍ രേവന്ത് റെഡ്ഡിക്കുമെതിരേ 151, 140, 147, 149, 341, 353 എന്നീ ഐപിസി സെക്ഷനുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പഞ്ചാഗട്ട ഇന്‍സ്‌പെക്ടര്‍ നിരഞ്ജന്‍ റെഡ്ഡി അറിയിച്ചു.
"They were pushing me. I've a problem with my leg. I was losing my balance so I fell on him like that. I'll apologise to him. But I expect Police to apologise for manhandling us. Why were there so many policemen around us?": Congress leader Renuka Chowdhury
— NDTV (@ndtv) June 16, 2022
(ANI) pic.twitter.com/2zy5mP7AH3
എന്നാല്‍, അവര്‍ തന്നെ തള്ളിയെന്നും നേരത്തെ കാലിന് പ്രശ്‌നമുള്ള തന്റെ ബാലന്‍സ് നഷ്ടമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മേല്‍ വീഴുകയായിരുന്നുവെന്നും രേണുക പിന്നീട് പ്രതികരിച്ചു. അദ്ദേഹത്തോട് മാപ്പുചോദിക്കുന്നു. പക്ഷേ, തങ്ങളെ മര്‍ദ്ദിച്ചതിന് പോലിസ് തന്നോട് മാപ്പ് പറയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ ചുറ്റും ഇത്രയും പോലിസുകാരുടെ ആവശ്യമെന്നും അവര്‍ ചോദിക്കുന്നു.
പോലിസുകാരനെതിരായ അതിക്രമത്തിന്റെ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് നേതാവിന്റെ നടപടിയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടഞ്ഞ പോലിസ് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, നിയമസഭാ കക്ഷി നേതാവ് മല്ലു ഭാട്ടി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം മേഖലയില്‍ വലിയ ഗതാഗതക്കുരുക്കിനും വഴിവച്ചു. പ്രതിഷേധക്കാര്‍ ഒരു ബൈക്കിന് തീയിടുകയും ചെയ്തിട്ടുണ്ട്.
RELATED STORIES
സിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMTപഞ്ചാബില്‍ ആം ആദ്മി എംഎല്‍എ വെടിയേറ്റ് മരിച്ച നിലയില്‍
11 Jan 2025 12:31 AM GMTപി ജയചന്ദ്രന് ഇന്ന് വിടനല്‍കും; സംസ്കാരം ഇന്ന് 3.30ന്
11 Jan 2025 12:11 AM GMTപാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMT