Sub Lead

രക്ഷാ ദൗത്യം: ഇന്ത്യന്‍ സംഘം യുക്രെയ്ന്‍ അതിര്‍ത്തിയിലേക്കെന്ന് വിദേശകാര്യ സെക്രട്ടറി

രക്ഷാ ദൗത്യം: ഇന്ത്യന്‍ സംഘം യുക്രെയ്ന്‍ അതിര്‍ത്തിയിലേക്കെന്ന് വിദേശകാര്യ സെക്രട്ടറി
X

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സംഘം രക്ഷാദൗത്യത്തിനായി യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് പോവുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍. ഇതിലൂടെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം കുടുതല്‍ ഫലപ്രദമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്‌നില്‍ കുടുങ്ങിയവരെ റഷ്യന്‍ അതിര്‍ത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമം. ഖര്‍കീവിലും സുമിയിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നുണ്ട്.

അതേസമയം, 12000 ഇന്ത്യക്കാര്‍ യുക്രെയ്ന്‍ വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. വ്യോമസേനയുടെ സി 17 വിമാനങ്ങള്‍ നാളെ റൊമേനിയയിലേക്ക് തിരിക്കുമെന്നാണ് വിവരം. റഷ്യയിലെ ബെല്‍ഗറോഡ് വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. ബെല്‍ഗറോഡ് അതിര്‍ത്തി വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള അനുമതി റഷ്യ നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Next Story

RELATED STORIES

Share it