- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'നിയന്ത്രണങ്ങള് കടുപ്പിക്കണം, കര്ഫ്യൂ ഏര്പ്പെടുത്തണം'; സംസ്ഥാനങ്ങള്ക്ക് കടുത്ത ജാഗ്രതാ നിര്ദേശവുമായി കേന്ദ്രം
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില് നിയന്ത്രണങ്ങള് കടുപ്പിക്കാന് സംസ്ഥാനങ്ങള്ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില് നിര്ദേശം നല്കി. വിവാഹം, ആഘോഷ പരിപാടികള് തുടങ്ങിയവക്ക് നിയന്ത്രണം ഏര്പ്പെടുത്താനും രാത്രികാല കര്ഫ്യൂ അടക്കമുള്ള നടപടികള് കര്ക്കശമാക്കാനുമാണ് നിര്ദേശിച്ചിട്ടുള്ളത്.

ന്യൂഡല്ഹി: രാജ്യത്ത് ഒമൈക്രോണ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തില് കേരളം ഉള്പ്പെടെയുള്ള പത്തു സംസ്ഥാനങ്ങള്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കര്ശന ജാഗ്രതാ നിര്ദേശം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില് നിയന്ത്രണങ്ങള് കടുപ്പിക്കാന് സംസ്ഥാനങ്ങള്ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില് നിര്ദേശം നല്കി. വിവാഹം, ആഘോഷ പരിപാടികള് തുടങ്ങിയവക്ക് നിയന്ത്രണം ഏര്പ്പെടുത്താനും രാത്രികാല കര്ഫ്യൂ അടക്കമുള്ള നടപടികള് കര്ക്കശമാക്കാനുമാണ് നിര്ദേശിച്ചിട്ടുള്ളത്.
മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളില് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ടിപിആര് 10 ശതമാനത്തിനും മുകളിലാണ്. ഏഴു സംസ്ഥാനങ്ങളിലെ 19 ജില്ലകളില് ടിപിആര് അഞ്ചിനും പത്തിനും ഇടയിലാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ചൂണ്ടിക്കാട്ടി. കേരളത്തില് കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്, തൃശ്ശൂര്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ടിപിആര് ഉയര്ന്നു നില്ക്കുന്നത്. ഈ സാഹചര്യത്തില് രാജ്യത്തെ ഈ 27 ജില്ലകളിലും ജാഗ്രതയും പരിശോധനയും കൂടുതല് ശക്തമാക്കാന് നിര്ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില് കൊവിഡ് ക്ലസ്റ്ററുകള് കണ്ടെത്തി നിയന്ത്രണം കര്ശനമാക്കണം.
അഞ്ച് സംസ്ഥാനങ്ങളിലായി 33 പേരിലാണ് രാജ്യത്ത് കൊവിഡിന്റെ ഒമൈക്രോണ് വകഭേദം സ്ഥിരീകരിച്ചത്. ഒമൈക്രോണ് സ്ഥിരീകരിച്ചവരില് കൂടുതല് പേരും മഹാരാഷ്ട്രയിലാണ്. 17 പേരില് ഒമൈക്രോണ് കണ്ടെത്തിയതോടെ മഹാരാഷ്ട്രയില് സംസ്ഥാനസര്ക്കാര് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. മുംബൈ നഗരത്തില് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ രാജസ്ഥാന്, ഡല്ഹി, ഗുജറാത്ത്, കര്ണാടക എന്നിവിടങ്ങളിലാണ് ഒമൈക്രോണ് കണ്ടെത്തിയത്. ജനങ്ങള് മാസ്ക് ധരിക്കുന്നതില് അലംഭാവം കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡങ്ങള് കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി.
RELATED STORIES
കോഴിക്കോട് മൂന്ന് പേരെ കുത്തി അയല്വാസി; ഒരാളുടെ നില ഗുരുതരം
3 May 2025 5:27 PM GMTകോഴിക്കോട് മെഡിക്കല് കോളജ് അപകടം; ആളുകളുടെ ചികില്സാ ചെലവുകള്...
3 May 2025 11:29 AM GMTകോഴിക്കോട് മെഡിക്കല് കോളജ് അപകടം; അഞ്ചു മരണങ്ങളും വിദഗ്ധ സംഘം...
3 May 2025 9:51 AM GMTകാര്യങ്ങൾ വ്യക്തമാകാൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും: കോഴിക്കോട്...
3 May 2025 3:44 AM GMTകോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക; ആളുകളെ...
2 May 2025 4:17 PM GMTപി വി അന്വറിനെ യുഡിഎഫില് സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം...
2 May 2025 9:53 AM GMT