Sub Lead

ഫലം വരാൻ നിമിഷങ്ങൾ മാത്രം; ആത്മവിശ്വാസത്തോടെ ഇരു മുന്നണികളും

തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. പിന്നാലെ, 8.30-ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ 9-ഓടെ ആദ്യ ലീഡ് നില അറിയാനാകും.

ഫലം വരാൻ നിമിഷങ്ങൾ മാത്രം; ആത്മവിശ്വാസത്തോടെ ഇരു മുന്നണികളും
X

ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി നിമിഷങ്ങൾ മാത്രം. എട്ടു മണിയോടെ വോട്ടുകൾ എണ്ണിത്തുടങ്ങും. തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. പിന്നാലെ, 8.30-ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ 9-ഓടെ ആദ്യ ലീഡ് നില അറിയാനാകും. പതിനൊന്നോടെ വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാട്രിക് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി- എൻ.ഡി.എ. തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇന്ത്യയെ തിരിച്ചുപിടിക്കാനെന്ന പ്രചാരണവുമായാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തിറങ്ങിയത്.

മോദിക്കെതിരെ 25-ലേറെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ ഒറ്റക്കള്ളിയിൽ ഒതുങ്ങാത്ത തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാജ്യം കണ്ടത്. ഏപ്രിൽ 19-നും ജൂൺ ഒന്നിനുമിടയിൽ രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇപ്രാവശ്യം. ഏഴ് ഘട്ടങ്ങളിലായി 543 ലോക്‌സഭാ സീറ്റുകളിലേക്ക് ജനം വിധിയെഴുതി. ബിജെപിക്ക് മികച്ച ജയമാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. എന്നാൽ, എക്‌സിറ്റ് പോളുകളെ തള്ളി, ജനവിധി അനുകൂലമാകുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. 295 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അവകാശവാദം.

കേരളത്തിലെ 20 മണ്ഡലങ്ങളിൽ ആകെ 194 സ്ഥാനാർഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്. ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.


Next Story

RELATED STORIES

Share it