Sub Lead

ഗസയിലും വെസ്റ്റ്ബാങ്കിലും ക്രിസ്ത്യാനികള്‍ വംശഹത്യയുടെ വക്കില്‍: റവറണ്ട് മുന്തര്‍ ഐസക് '' ഇസ്രായേലി ആക്രമണം ഗസയിലെ ക്രിസ്ത്യാനികളുടെ എണ്ണം പകുതിയാക്കി''

ഗസയിലും വെസ്റ്റ്ബാങ്കിലും ക്രിസ്ത്യാനികള്‍ വംശഹത്യയുടെ വക്കില്‍: റവറണ്ട് മുന്തര്‍ ഐസക്  ഇസ്രായേലി ആക്രമണം ഗസയിലെ ക്രിസ്ത്യാനികളുടെ എണ്ണം പകുതിയാക്കി
X

റാമല്ല: ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളും നിയന്ത്രണങ്ങളും മൂലം ഗസയിലും വെസ്റ്റ്ബാങ്കിലും ക്രിസ്ത്യാനികള്‍ വംശഹത്യയുടെ വക്കിലാണെന്ന് ഫലസ്തീനിലെ ക്രിസ്ത്യന്‍ പുരോഹിതനായ റവറണ്ട് മുന്തര്‍ ഐസക്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഗസയിലെ ജനങ്ങളുടെ വംശഹത്യക്കിടെയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നതെന്നും ബെത്‌ലഹേമിലെ ഇവാഞ്ചലിക്കല്‍ ലൂതറന്‍ ചര്‍ച്ചിലെ പാസ്റ്ററായ റവറണ്ട് മുന്തര്‍ ഐസക് അനദോലു ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.'' ഫലസ്തീന്‍ ഇപ്പോഴും കഷ്ടപ്പാടിന്റെ പാതയിലാണ്. ഇസ്രായേലിന്റെ വര്‍ണവിവേചന നയത്തിന്റെയും ഉപകരോധത്തിന്റെയും ഇരകളാണ് ഫലസ്തീനികള്‍. ക്രിസ്തുവിനെ കൊന്ന അതേ അക്രമം ഇന്നും ഈ നാട്ടില്‍ നിലനില്‍ക്കുന്നു. ഗസയില്‍ ക്രിസ്തുമതം വംശഹത്യാ ഭീഷണിയിലാണ്. ക്രിസ്ത്യാനികളുടെ എണ്ണം പകുതിയായി കുറഞ്ഞു. ഭക്ഷണവും മരുന്നും കിട്ടാതെ നിരവധി പേര്‍ മരിച്ചു. നിരവധി പേര്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമ്പോള്‍ അതില്‍ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നുണ്ട് എന്നത് രഹസ്യമായ കാര്യമല്ല.''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it