Sub Lead

ബിജെപി നേതാക്കള്‍ ബ്രിട്ടീഷുകാരെക്കാള്‍ അപകടകാരികള്‍: തെലങ്കാന മുഖ്യമന്ത്രി

ബിജെപി നേതാക്കള്‍ ബ്രിട്ടീഷുകാരെക്കാള്‍ അപകടകാരികള്‍: തെലങ്കാന മുഖ്യമന്ത്രി
X

അഹമദാബാദ്: ബിജെപി നേതാക്കള്‍ ബ്രിട്ടീഷുകാരെക്കാള്‍ അപകടകാരികളാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ ആശയം പിന്തുടരുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കവേ രേവന്ത് റെഡ്ഡി പറഞ്ഞു.

''ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയതുപോലെ ബിജെപിയെ രാജ്യത്തുനിന്ന് പുറത്താക്കണം. എല്ലാവരും മോദിക്കെതിരെ പോരാടാന്‍ തയ്യാറാകണം. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവന്നു. രാജ്യത്തെ മുഴുവന്‍ കര്‍ഷക സമൂഹവും 14 മുതല്‍ 15 മാസം വരെ കിരാതമായ നിയമങ്ങള്‍ക്കെതിരെ പോരാടി. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ല. എന്നാല്‍, തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ 21,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം പാലിച്ച് ജാതി സെന്‍സസും നടത്തി. ബിജെപി തെലങ്കാനയില്‍ പ്രവേശിക്കുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കും.''-രേവന്ത് റെഡ്ഡി പറഞ്ഞു.

Next Story

RELATED STORIES

Share it