Sub Lead

റിഫയുടെ ദുരൂഹ മരണം: ഭര്‍ത്താവ് മെഹ്നാസിന് എതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

റിഫയുടെ ദുരൂഹ മരണം: ഭര്‍ത്താവ് മെഹ്നാസിന് എതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
X

കോഴിക്കോട്: ബ്ലോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കാക്കൂര്‍ പോലിസ് കേസെടുത്തത്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ദുബയ് ജാഹിലിയയിലെ ഫ്‌ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടത്.

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്നു വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. ജോലിക്കായി ദുബയില്‍ എത്തിയതിന് പിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം.

തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരേ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പോലിസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. റിഫയ്ക്കും മെഹ്നാസിനും രണ്ടു വയസ്സുള്ള മകനുണ്ട്. മെഹ്നാസ് ഇപ്പോള്‍ നാട്ടിലുണ്ട്.

Next Story

RELATED STORIES

Share it