Sub Lead

ജാതിയോ മതമോ നോക്കാതെ ആരെ വിവാഹം ചെയ്യണമെന്നത് വ്യക്തികളുടെ മൗലികവാകാശം: കര്‍ണാടക ഹൈക്കോടതി

ഡല്‍ഹി, അലഹാബാദ് ഹൈക്കോടതി വിധികള്‍ ശരിവച്ചാണ് കര്‍ണാടക ഹൈക്കോടതിയും സമാന വിധി പുറപ്പെടുവിപ്പിച്ചത്.

ജാതിയോ മതമോ നോക്കാതെ ആരെ വിവാഹം ചെയ്യണമെന്നത് വ്യക്തികളുടെ മൗലികവാകാശം: കര്‍ണാടക ഹൈക്കോടതി
X
ബെംഗളൂരു: പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി.ഡല്‍ഹി, അലഹാബാദ് ഹൈക്കോടതി വിധികള്‍ ശരിവച്ചാണ് കര്‍ണാടക ഹൈക്കോടതിയും സമാന വിധി പുറപ്പെടുവിപ്പിച്ചത്.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സുജാത, സചിന്‍ ശങ്കര്‍ മഗദ് എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'ഏതെങ്കിലും പ്രധാന വ്യക്തിക്ക് അയാളുടെ / അവളുടെ ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൗലികാവകാശമാണെന്നും രണ്ട് വ്യക്തികളുടെ വ്യക്തിബന്ധങ്ങളുമായി ബന്ധപ്പെട്ട ഈ സ്വാതന്ത്ര്യം പരിഗണിക്കാതെ ജാതിക്കോ മതത്തിനോ ഇതില്‍ ഇടപെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജി രമ്യ എന്ന യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂടെ ജോലി ചെയ്യുന്ന എച്ച് ബി വാജീദ് ഖാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

പോലിസ് രമ്യ, മാതാപിതാക്കളായ ഗംഗാധര്‍, ഗിരിജ, വാജീദ് ഖാന്‍, അമ്മ ശ്രീലക്ഷ്മി എന്നിവരെ കോടതിയില്‍ ഹാജരാക്കി. വാജീദിനെ വിവാഹം കഴിക്കുന്നതിനെ തന്റെ മാതപിതാക്കള്‍ എതിര്‍ക്കുകയാണെന്നും തടഞ്ഞുവെച്ചിരിക്കുകയാണെന്നും രമ്യ കോടതിയില്‍ പറഞ്ഞു. വാജീദ് ഖാന്‍ രമ്യയെ വിവാഹം ചെയ്യുന്നിനോട് തനിക്ക് എതിര്‍പ്പില്ലെന്ന് വാജീദ് ഖാന്റെ മാതാവ് ശ്രീലക്ഷ്മി പറഞ്ഞു. എന്നാല്‍ രമ്യയുടെ മാതാപിതാക്കള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. രമ്യ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ജീവിതത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

'ലവ് ജിഹാദിനെതിരെ' ഒരു നിയമം കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് കോടതിയുടെ ഈ ശ്രദ്ധേയമായ ഇടപെടല്‍.

Next Story

RELATED STORIES

Share it