Sub Lead

സ്‌കൂള്‍ വിട്ടു വരുകയായിരുന്ന മുസ്‌ലിം വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോയി പാക് പതാകയില്‍ മൂത്രമൊഴിപ്പിച്ച് ഹിന്ദുത്വര്‍ (video)

സ്‌കൂള്‍ വിട്ടു വരുകയായിരുന്ന മുസ്‌ലിം വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോയി പാക് പതാകയില്‍ മൂത്രമൊഴിപ്പിച്ച് ഹിന്ദുത്വര്‍ (video)
X

അലീഗഡ്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പതിനഞ്ചുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോയി പാകിസ്താന്‍ പതാകയില്‍ മൂത്രമൊഴിപ്പിച്ച് ഹിന്ദുത്വവാദികള്‍. ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ബുര്‍ഹാന്‍ എന്ന കുട്ടിയാണ് ഹിന്ദുത്വരുടെ അതിക്രമത്തിന് ഇരയായത്. ബുര്‍ഹാന്‍ സ്‌കൂള്‍ വിട്ടുവരുമ്പോഴായിരുന്നു ഹിന്ദുത്വരുടെ അതിക്രമം. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ വെച്ച പോസ്റ്റര്‍ ആരോ കീറിയെന്നാരോപിച്ചായിരുന്നു ബുര്‍ഹാനെ ആക്രമിച്ചത്. കഴുത്തില്‍ പിടിച്ച് വലിച്ചാണ് ബുര്‍ഹാനെ ഹിന്ദുത്വര്‍ കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോയും അവര്‍ ചിത്രീകരിച്ചു.


Next Story

RELATED STORIES

Share it