Sub Lead

തലപ്പാവ് കണ്ടാല്‍ ആര്‍എസ്എസ്സിനും സിപിഎമ്മിനും ഹാലിളകും; എസ്‌കെഎസ്എസ്എഫ് നേതാവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധവുമായി റിജില്‍ മാക്കുറ്റി

തലപ്പാവ് കണ്ടാല്‍ ആര്‍എസ്എസ്സിനും സിപിഎമ്മിനും ഹാലിളകും; എസ്‌കെഎസ്എസ്എഫ് നേതാവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധവുമായി റിജില്‍ മാക്കുറ്റി
X

കോഴിക്കോട്: കണ്ണൂരില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ നേതാവ് ആക്രമണത്തിനിരയായ സംഭവത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഉത്തരേന്ത്യയിലെ സംഘപരിവാറ് കാരനും കണ്ണൂരിലെ കമ്യൂണിസ്റ്റുകള്‍ക്കും തലപ്പാവ് കണ്ടാല്‍ ഹാലിളകുമെന്ന് റിജില്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു റിജിലിന്റെ വിമര്‍ശനം. 'ജുനൈദ്ഖാനെ സംഘ പരിവാര്‍ തീവ്രവാദികള്‍ തല്ലിക്കൊന്നത് ജുനൈദ് ഖാന്‍ തലപ്പാവ് വെച്ചത് കൊണ്ടായിരുന്നു. അതേ മാനസികാവസ്ഥ തന്നെയാണ് പാനൂരിലെ സിപിഎം ക്രിമിനലുകള്‍ക്കും ഉണ്ടായത്'. റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉത്തരേന്ത്യയിലെ സംഘപരിവാറ് കാരനും കണ്ണൂരിലെ കമ്യൂണിസ്റ്റുകള്‍ക്കും തലപ്പാവ് കണ്ടാല്‍ ഹാലിളകും.

ജുനൈദ്ഖാനെ സംഘ പരിവാര്‍ തീവ്രവാദികള്‍ തല്ലിക്കൊന്നത് ജുനൈദ് ഖാന്‍ തലപ്പാവ് വെച്ചത് കൊണ്ടായിരുന്നു. അതേ മാനസികാവസ്ഥ തന്നെയാണ് പാനൂരിലെ CPM ക്രിമിനലുകള്‍ക്കും ഉണ്ടായത്. SKSSF ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ യാമിനിയുടെ തലപ്പാവ്

വലിച്ചെറിഞ്ഞത് RSS മനസ്സുള്ള കമ്യൂണിസ്റ്റ്കാരാണ്. എന്നിട്ട് ഇവര്‍ പറയും RSS നെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കേ കഴിയൂ

എന്ന്. അതെ RSS ഉത്തരേന്ത്യയില്‍ ചെയ്യുന്ന പണി വളരെ നന്നായി CPM കേരളത്തില്‍ ചെയ്യുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ

നാദപുരത്ത് നടത്തിയ കലാപവും, തളിപറമ്പ് പന്നിയൂരിലെ കലാപവും , പാനൂര്‍ കല്ലക്കണ്ടിയില്‍ ഹജ്ജ് പോകുന്ന ഹാജിമാരെ CPM ക്രമിനലുകളുടെ നേതൃത്വത്തില്‍ അക്രമിച്ചതൊക്കെയാണ് CPM ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍. CPM ക്രിമിനലുകള്‍ SKSSF ജില്ലാ പ്രസിഡന്റിനുനേരെ നടത്തിയ ക്രൂരമായ അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.



Next Story

RELATED STORIES

Share it