Sub Lead

ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

2018 മുതല്‍ അദ്ദേഹം കാന്‍സറിനുള്ള ചികില്‍സയിലായിരുന്നു. അമേരിക്കയിലെ ചികില്‍യ്ക്ക് ശേഷം അദ്ദേഹം 2019 സെപ്തംബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു
X

മുംബൈ: പ്രമുഖ നടനും നിര്‍മ്മാതാവും സംവിധായകനുമായ ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ശ്വാസ തടസത്തെത്തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2018 മുതല്‍ അദ്ദേഹം കാന്‍സറിനുള്ള ചികില്‍സയിലായിരുന്നു. അമേരിക്കയിലെ ചികില്‍യ്ക്ക് ശേഷം അദ്ദേഹം 2019 സെപ്തംബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. അണുബാധയും പനിയും മൂലം ഫെബ്രുവരിയില്‍ രണ്ടു തവണ ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ദ ബോഡി എന്ന വെബ്സീരിയസിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. 'ദ ഇന്റേണ്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നും നേരത്തെ അറിയിച്ചിരുന്നു. റിതു കപൂറാണ് ഭാര്യ.ബോളിവുഡിലെ പ്രമുഖ നടന്‍ രണ്‍ബീര്‍ കപൂര്‍, റിഥിമ കപൂര്‍ എന്നിവര്‍ മക്കളാണ്.

കപൂറിന്റെയും കൃഷ്ണ കപൂറിന്റെ രണ്ടാമത്തെ മകനായി ജനിച്ച ഋഷി കേവലം മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. രാജ് കപൂറിന്റെ 'മേരാ നാം ജോക്കര്‍' എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് പുതിയ തുടക്കമിട്ടത്. ഇതില്‍ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. 1970 കള്‍ മുതല്‍ ശ്രദ്ധേയമായ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അമര്‍ അക്ബര്‍ ആന്റണി, കൂലി, കാര്‍സ്, ചാന്ദ്നി തുടങ്ങിയ സിനിമകളിലൂടെ ജനമനസുകളില്‍ ഇടം നേടി. ഹം തും, അഗ്‌നിപത്ത്, കപൂര്‍ ആന്‍ഡ് സണ്‍സ് എന്നീ സിനിമകളില്‍ സ്വഭാവ നടനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.


Next Story

RELATED STORIES

Share it