Sub Lead

പാശ്ചാത്യ ജനാധിപത്യത്തിന്റെ ബലഹീനത തുറന്നുകാട്ടുന്നതാണ് കാപിറ്റോള്‍ ആക്രമണമെന്ന് ഇറാന്‍

തന്റെ രാജ്യത്തെ ലജ്ജിപ്പിച്ച 'യോഗ്യതയില്ലാത്ത വ്യക്തിയാണ്' ട്രംപെന്നും റൂഹാനി കുറ്റപ്പെടുത്തി.

പാശ്ചാത്യ ജനാധിപത്യത്തിന്റെ ബലഹീനത തുറന്നുകാട്ടുന്നതാണ് കാപിറ്റോള്‍ ആക്രമണമെന്ന് ഇറാന്‍
X

തെഹ്‌റാന്‍: പുറത്തുപോവുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ യുഎസ് ഭരണസിരാ കേന്ദ്രമായ കാപിറ്റോളിനെ ആക്രമിച്ചത് പാശ്ചാത്യ ജനാധിപത്യത്തിന്റെ ബലഹീനതകളും പരാജയവും തുറന്നുകാട്ടുന്നതാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. തന്റെ രാജ്യത്തെ ലജ്ജിപ്പിച്ച 'യോഗ്യതയില്ലാത്ത വ്യക്തിയാണ്' ട്രംപെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ ജനതയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്വന്തം രാജ്യത്തിന് എന്ത് നാശമാണ് വരുത്തിയതെന്ന് തങ്ങള്‍ കണ്ടു. തന്റെ രാജ്യത്തെ അപമാനത്തിലേക്ക് തള്ളിവിട്ട ആ വ്യക്തി നമ്മുടെ പ്രദേശത്തും ഫലസ്തീന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ വലിയ നാശനഷ്ടമുണ്ടാക്കുന്നുവെന്നും റൂഹാനി പറഞ്ഞു.

സ്വാഭാവികമായും, ഒരു 'യോഗ്യതയില്ലാത്ത വ്യക്തി' ഒരു രാജ്യത്ത് അധികാരം ഏറ്റെടുക്കുമ്പോള്‍, ഈ രാജ്യവും ലോകവും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it