Sub Lead

വിമാനത്തിന് അനുമതി നല്‍കിയില്ല; ഗവര്‍ണര്‍ കാത്തിരുന്നത് 2 മണിക്കൂര്‍, ഉദ്ധവ് സര്‍ക്കാറിന് വിമര്‍ശനം

പ്രത്യേക വി.ഐ.പി വിമാനത്തിനായി രണ്ട് മണിക്കൂറിലേറെ മുംബൈ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ ഒടുവില്‍ മറ്റൊരു സ്വകാര്യ വിമാനത്തിലാണ് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് യാത്രതിരിച്ചത്.

വിമാനത്തിന് അനുമതി നല്‍കിയില്ല; ഗവര്‍ണര്‍ കാത്തിരുന്നത് 2 മണിക്കൂര്‍, ഉദ്ധവ് സര്‍ക്കാറിന് വിമര്‍ശനം
X

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് സര്‍ക്കാര്‍ വിമാനം ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ ഉദ്ധവ് സര്‍ക്കാര്‍. പ്രത്യേക വി.ഐ.പി വിമാനത്തിനായി രണ്ട് മണിക്കൂറിലേറെ മുംബൈ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ ഒടുവില്‍ മറ്റൊരു സ്വകാര്യ വിമാനത്തിലാണ് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് യാത്രതിരിച്ചത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ സര്‍ക്കാരിന്റെ പ്രത്യേക വിഐപി വിമാനത്തില്‍ ഡെറാഡൂണിലേക്ക് പോവാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. യാത്രയ്ക്കായി വിമാനത്തില്‍ കയറിയ ഗവര്‍ണര്‍ അവസാന നിമിഷവും സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതോടെ തിരിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ വിമാനത്തിനായി നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷവും അനുമതി ലഭിച്ചില്ല. സാധാരണയായി ഗവര്‍ണര്‍മാര്‍ അനുമതിക്കായി കാത്തിരിക്കാറില്ല. വിമാനത്തില്‍ കയറിയ ശേഷം ഇതുവരെ യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പൈലറ്റ് പറഞ്ഞുവെന്നും ഗവര്‍ണറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ അനുമതിക്കായി രണ്ട് മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ 12.15ഓടെയാണ് ഗവര്‍ണറുടെ ഓഫീസ് സജ്ജമാക്കിയ സ്വകാര്യ വിമാനത്തില്‍ ഡെറാഡൂണിലേക്ക് തിരിച്ചു. സര്‍ക്കാര്‍ നടപടി ഗവര്‍ണറെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it