Sub Lead

നോണ്‍ വെജ് കഴിക്കുന്ന മറാത്തികള്‍ വൃത്തികെട്ടവരെന്ന് ഗുജറാത്തി; മുംബൈയിലെ അപാര്‍ട്ട്‌മെന്റില്‍ സംഘര്‍ഷം (video)

നോണ്‍ വെജ് കഴിക്കുന്ന മറാത്തികള്‍ വൃത്തികെട്ടവരെന്ന് ഗുജറാത്തി; മുംബൈയിലെ അപാര്‍ട്ട്‌മെന്റില്‍ സംഘര്‍ഷം (video)
X

മുംബൈ: നോണ്‍ വെജ് കഴിക്കുന്ന മറാത്തികള്‍ വൃത്തികെട്ടവരാണെന്ന ഗുജറാത്തുകാരന്റെ പരാമര്‍ശത്തെ തുടര്‍ന്ന് മുംബൈയിലെ അപാര്‍ട്ട്‌മെന്റില്‍ സംഘര്‍ഷം. മുംബൈ നഗരത്തിലെ ഘട്‌കോപാര്‍ പ്രദേശത്തെ സംഭവ് ദര്‍ശന്‍ കോപറേറ്റിവ് ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. സൊസൈറ്റിയിലെ താമസക്കാരനായ രാം റിഗ എന്ന മറാത്തിയോടാണ് ഗുജറാത്തുകാരനായ ഒരാള്‍ മോശമായി സംസാരിച്ചത്. '' നിങ്ങള്‍ മറാത്തികള്‍ വൃത്തികെട്ടവരാണ്, നിങ്ങള്‍ മത്സ്യവും മാംസവും കഴിക്കുന്നു.'' എന്നാണ് പറഞ്ഞത്. ഇതോടെ മഹാരാഷ്ട്ര നവനിര്‍മാണ സേനയെ രാം റിഗ ബന്ധപ്പെട്ടു. സൊസൈറ്റിയില്‍ എത്തിയ മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് പാര്‍ട്ടെയും സംഘവും ഗുജറാത്തി താമസക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഹൗസിങ് സൊസൈറ്റിയില്‍ മീനും മാംസവും പാചകം ചെയ്യുന്നത് ഗുജറാത്തികള്‍ തടയുകയാണെന്ന് മറാത്തികള്‍ പറഞ്ഞു. അതിനാല്‍, ഇഷ്ടഭക്ഷണം പുറത്തുനിന്നു വാങ്ങി കൊണ്ടുവന്ന് കഴിക്കേണ്ട സ്ഥിതിയാണുള്ളത്. മുംബൈ പോലുള്ള നഗരത്തില്‍ ഭക്ഷണത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് എംഎന്‍എസ് നേതാവ് ആവശ്യപ്പെട്ടു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായ ശേഷം ഗുജറാത്തികള്‍ മറാത്തികളോട് മോശമായി പെരുിമാറുന്നത് കൂടിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിജയത് വഡേറ്റിവാര്‍ പറഞ്ഞു. മഹാരാഷ്ട്ര മറാത്തികളാണോ ഭരിക്കുന്നത് എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it