- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണ്ടും ഒഴിഞ്ഞ കസേരകള്‍: നാണംകെട്ട് രാജ്‌നാഥ്‌സിങും ഗൗതം ഗംഭീറും മനോജ് തിവാരിയും
നേരത്തെ മീറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സമാന അനുഭവം നേരിട്ടിരുന്നു. കൂടാതെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന ദുരനുഭവം ഏല്‍ക്കേണ്ടിവന്നു.
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും ഡല്‍ഹിയില്‍ ആളുകൂടിയില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകര്‍. ഡല്‍ഹിയില്‍ മല്‍സരിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിക്കും മുന്‍ ക്രിക്കറ്ററും സംഘപരിവാര അനുകൂലിയുമായ ഗൗതംഗംഭീറും വേണ്ടി ന്യൂഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിനാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞ് കിടന്നത്. ഡല്‍ഹിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപോര്‍ട്ട് ചെയ്തത്.
Empty seats during the rally of Union Home Minister Rajnath Singh, and Lok Sabha candidates from Delhi — Manoj Tiwari and Gautam Gambhir — at Shastri Park in New Delhi. Photos: @ANINDYAtimes pic.twitter.com/JFIpSGmX5s
— TOI Delhi (@TOIDelhi) May 1, 2019
ബിജെപിക്ക് പല സംസ്ഥാനത്തും സമാന അനുഭവം നേരിടേണ്ടി വരുന്നത് ഏറിക്കൊണ്ടിരിക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും സമാനമായ ദുരനുഭവമുണ്ടായത്. നേരത്തെ മീറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സമാന അനുഭവം നേരിട്ടിരുന്നു. ആളില്ലാത്ത ഒഴിഞ്ഞ കസേരകളോടായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്. കൂടാതെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന ദുരനുഭവം ഏല്‍ക്കേണ്ടിവന്നു. അന്ന് ഒഴിഞ്ഞ കസേരകള്‍ ഒളിപ്പിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് രാജ്‌നാഥ് സിങ്ങിനും കഴിഞ്ഞദിവസം ഇതേ അനുഭവം നേരിട്ടത്. മെയ് 12നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. കുറവ് ജനപങ്കാളിത്തം പല തിരഞ്ഞെടുപ്പ് യോഗങ്ങളിലും റാലികളിലും അനുഭവപ്പെട്ടതോടെ ആശങ്കയിലാണ് ബിജെപി നേതൃത്വം.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT