- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീകൃഷ്ണ ജയന്തിക്കിടെ ആര്‍എസ്എസ് ആക്രമണം; മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം-എസ് ഡിപിഐ
താനൂര്‍: കഴിഞ്ഞദിവസം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പറഞ്ഞു. പരിക്കേറ്റ യുവാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഒഴൂരും പരിസരപ്രദേശങ്ങളിലും പൊതുപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരും സ്ഥിരമായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണ് ഇതിനുപിന്നിലെന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ള കാര്യമാണ്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ മറവില്‍ താനൂരും പരിസരപ്രദേശങ്ങളിലും ആര്‍എസ്എസ് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത് ഇത് ആദ്യ സംഭവമല്ല. 1993ല്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ എറിയാന്‍ വേണ്ടി ബോംബ് നിര്‍നിക്കുന്നതിനിടെ ആര്‍എസ്എസ് രഹസ്യപ്രചാരക് ശ്രീകാന്ത് ബോംബ് പൊട്ടി കൊല്ലപ്പെട്ടതും സഹായികളായ താനൂര്‍ സ്വദേശികളായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതും നമുക്കേവര്‍ക്കും അറിയാവുന്ന സംഭവങ്ങളാണ്.
കേരളത്തെ ഉത്തരേന്ത്യന്‍ മോഡല്‍ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കം അനുവദിക്കില്ല. നാട്ടില്‍ അശാന്തി വിതയ്ക്കുന്ന ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താന്‍ നിയമപാലകരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാവണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് നല്‍കും. ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളെ ഡിസ്ചാര്‍ജ് ചെയ്യുന്നത് പ്രദേശത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും ആര്‍എസ്എസുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, താനൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്തുല്ല, ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാറത്ത്, സെക്രട്ടറി എം ടി അബ്ദു, ഒഴൂര്‍ ബ്രാഞ്ച് പ്രസിഡന്റ് എം ടി ഷുഹൈബ് എന്നിവരടങ്ങിയ അടങ്ങിയ സംഘമാണ് യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചത്.
RELATED STORIES
നെയ്മറും എന്ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTസ്പെയിനിലെ പ്രളയം; മരിച്ചവരില് മുന് വലന്സിയ താരവും; മരണം 200...
2 Nov 2024 6:31 AM GMTപ്രഫഷനല് ഫുട്ബോളില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് അനസ് എടതൊടിക
2 Nov 2024 5:55 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില് ഇന്ന് മലബാര് ഡെര്ബി;...
31 Oct 2024 6:09 AM GMTചെകുത്താന്മാരെ പരിശീലിപ്പിക്കാന് കപ്പിത്താന്മാരുടെ നാട്ടില്‍...
29 Oct 2024 5:14 PM GMTവിനീഷ്യസിന് ബാലണ് ഡി ഓര് ലഭിക്കാത്തതിന് പിന്നില് വര്ണ്ണവിവേചനം
29 Oct 2024 6:46 AM GMT