Sub Lead

കേരള പോലിസിലെ ആര്‍എസ്എസ് സെല്‍: മുഖ്യമന്ത്രി പ്രതികരിക്കണം- പോപുലര്‍ ഫ്രണ്ട്

ആര്‍എസ്എസ് പ്രതികളാകുന്ന കേസുകളിലെ അന്വേഷണം മന്ദഗതിയിലാകുന്നതും പോപുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ കേസന്വേഷണമെന്ന പേരില്‍ നടത്തുന്ന നരനായാട്ടും ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനഫലമാണെന്ന് തെളിയുന്നു.

കേരള പോലിസിലെ ആര്‍എസ്എസ് സെല്‍: മുഖ്യമന്ത്രി പ്രതികരിക്കണം- പോപുലര്‍ ഫ്രണ്ട്
X

മലപ്പുറം: കേരള പോലിസില്‍ ആര്‍എസ്എസ് സ്ലീപിങ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന ഗൗരവത്തിലെടുത്ത് പ്രതികരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ദീര്‍ഘ നാളായി പോപുലര്‍ ഫ്രണ്ട് പറഞ്ഞു കൊണ്ടിരിക്കുന്ന വിഷയമാണ് ഒരു ഘടക കക്ഷിയുടെ ദേശീയ നേതാവില്‍ നിന്നും കുറ്റസമ്മതമായി പുറത്ത് വന്നിരിക്കുന്നത്. ജില്ലയില്‍ ആര്‍എസ്എസ് പ്രതികളാകുന്ന കേസുകളിലെ അന്വേഷണം മന്ദഗതിയിലാകുന്നതും പോപുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ കേസന്വേഷണമെന്ന പേരില്‍ നടത്തുന്ന നരനായാട്ടും ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനഫലമാണെന്ന് തെളിയുന്നു.

ജില്ലയിലെ ക്ഷേത്രാക്രമണ കേസുകളിലെ അന്വേഷണം ഒരു പ്രത്യേക വിഭാഗത്തില്‍ എത്തിചേരുമ്പോള്‍ കേസന്വേഷണം നിലക്കുകയോ മന്ദഗതിയിലാവുകയോ ചെയ്യുന്നതും ഇതിനെതിരേ പോപുലര്‍ ഫ്രണ്ട് നിരവധി തവണ പരാതി നല്‍കിയിട്ടും അന്വേഷണം തുടരാത്തതും ഇത്തരം ഗ്യാങുകളുടെ പ്രവര്‍ത്തന ഫലമാണന്ന് ന്യായമായും സംശയിക്കുന്നുവെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

യോഗത്തില്‍ മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ വി അബ്ദുല്‍ കരീം, കെ കെ സഫ്‌വാന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it