Sub Lead

തര്‍ക്കമുള്ള എല്ലാ ആരാധനാലയങ്ങളും ഹിന്ദുക്കള്‍ക്ക് സ്വമേധയാ കൈമാറണമെന്ന് ആര്‍എസ്എസ് നേതാവ്

തര്‍ക്കമുള്ള എല്ലാ ആരാധനാലയങ്ങളും ഹിന്ദുക്കള്‍ക്ക് സ്വമേധയാ കൈമാറണമെന്ന് ആര്‍എസ്എസ് നേതാവ്
X

ന്യൂഡല്‍ഹി: മുസ് ലിംകളും മറ്റ് മതസ്ഥരും തര്‍ക്കമുള്ള എല്ലാ ആരാധനാലയങ്ങളും ഹിന്ദു സമൂഹത്തിന് സ്വമേധയാ കൈമാറണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുസ് ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരിയുമാണ് മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ ഇന്ദ്രേഷ്‌കുമാര്‍. ഇത്തരം നീക്കങ്ങള്‍ ചരിത്രപരമായ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. വിദേശ ആക്രമണകാരികള്‍ 'സനാതന്‍' അനുയായികളുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിന് ഊന്നല്‍ നല്‍കിയതായും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. എല്ലാ പള്ളികളിലും ശിവലിംഗം കണ്ടെത്തേണ്ട ആവശ്യമില്ലെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വളരെ വ്യക്തമാണ്. പരസ്പര സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാഗവതിന്റെ പ്രസ്താവന. അങ്ങനെ സമൂഹത്തിന് ചിന്തിക്കാനും വിദ്വേഷത്തില്‍ നിന്നും അക്രമങ്ങളില്‍ നിന്നും മുക്തമാവാനും കഴിയും. പരസ്പര ധാരണ പ്രോല്‍സാഹിപ്പിക്കുകയും സമൂഹത്തിനുള്ളിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള ശ്രമമാണിത്. മോഹന്‍ ഭാഗവത് പറഞ്ഞത് വളരെ വ്യക്തമാണ്. എല്ലായിടത്തും ശിവലംഗം അന്വേഷിക്കേണ്ട കാര്യമില്ല. സത്യം എല്ലാവരുടെയും മുന്നിലുണ്ട്. ആ സത്യം എല്ലാവരും അംഗീകരിക്കണം. മുസ് ലിംകളും മറ്റ് മതങ്ങളില്‍പ്പെട്ടവരും മുന്നോട്ട് വന്ന് ഹിന്ദുക്കളുടെ തര്‍ക്കമുള്ള മതസ്ഥലങ്ങള്‍ ഹിന്ദു സമൂഹത്തിന് കൈമാറണം. വിവിധ മത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ ഒന്നിക്കണം. തര്‍ക്കമുള്ള മതസ്ഥലങ്ങള്‍ ഹിന്ദു സമൂഹത്തിന് സ്വമേധയാ കൈമാറണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാവും. രാമക്ഷേത്രത്തെ 'ദേശീയ ക്ഷേത്രം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും എല്ലാവരെയും ഉദ്ദേശിച്ചുള്ളതുമാണ്. ക്ഷേത്രം ഇന്ത്യയിലെ എല്ലാ മതങ്ങളോടും ഐക്യത്തെയും ബഹുമാനത്തെയും പ്രതീകപ്പെടുത്തുന്നതായും ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു. രാമക്ഷേത്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അത് ഒരു ദേശീയ ക്ഷേത്രമാണ്. രാമന്‍ എല്ലാവരിലും ഉള്ളതാണ്. എല്ലാ മതങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ. അതിനാല്‍ അതിനെ ഒരു ദേശീയ ക്ഷേത്രം എന്ന് വിളിക്കാമെന്നും ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it